ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി മാത്രംആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉപഭോഗം 13% വര്‍ധിച്ച് 136 മെട്രിക്ക് ടണ്‍ ആയതായി റിപ്പോർട്ട്കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയം കൊച്ചിയിൽകുതിപ്പിനൊടുവിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു

ആർഎൻഇഎൽ ലയന പദ്ധതി ഉപേക്ഷിച്ചെന്ന് റിലയൻസ്

മുംബൈ: തങ്ങളുടെ ഉപകമ്പനിയായ റിലയൻസ് ന്യൂ എനർജി ലിമിറ്റഡിനെ മാതൃ കമ്പനിയിൽ ലയിപ്പിക്കാനുള്ള നീക്കം ഉപേക്ഷിച്ച് റിലയൻസ് ഇൻഡസ്ട്രീസ്.

ഊർജ്ജ, പുനരുപയോഗ ഊർജ്ജ മേഖലയിലെ തങ്ങളുടെ പുതിയ പദ്ധതികൾ ആർൻഇഎൽ ഏറ്റെടുക്കുമെന്ന് റിലയൻസ് വ്യക്തമാക്കി. പൂർണ്ണമായും റിലയൻസ് ഇൻഡസ്ട്രീസിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയാണ് ഇത്.

“പുതിയ ഊർജ്ജ/പുനരുപയോഗ ഊർജ്ജ ബിസിനസ്സുകളും നിക്ഷേപ ഘടനയും അവലോകനം ചെയ്തതിന്റെ അടിസ്ഥാനത്തിൽ, 2023 ഏപ്രിൽ 21ന് നടന്ന യോഗത്തിൽ, പുതിയ ഊർജ്ജ/പുനരുപയോഗ ഊർജ്ജ ബിസിനസ്സ് ആർഎൻഇഎൽ വഴി ഏറ്റെടുക്കണമെന്നും ലയന പദ്ധതി പിൻവലിക്കണമെന്നും ബോർഡ് തീരുമാനിച്ചു.”, കമ്പനി പുറത്തിറക്കിയ വാർത്ത കുറുപ്പിൽ വ്യക്തമാക്കി.

റിലയൻസ് ന്യൂ എനർജി (ആർഎൻഇഎൽ) ലയന പദ്ധതി കഴിഞ്ഞ വർഷം മേയിലാണ് ആർഐഎൽ പ്രഖ്യാപിച്ചത്. പുനരുപയോഗ ഊർജ സംരംഭങ്ങൾ കമ്പനി നേരിട്ട് ഏറ്റെടുക്കുന്നതിനായിരുന്നു നീക്കം.

നാഷണൽ കമ്പനി ലോ ട്രൈബ്യൂണൽ (എൻസിഎൽടി) അംഗീകാരത്തിനായി, ഇത് പരിഗണനയിലിരിക്കെയാണ് കമ്പനി തീരുമാനം പിൻവലിച്ചത്.

X
Top