100% തീരുവ ചുമത്താനുള്ള ബിൽ: യുഎസ് നീക്കത്തിൽ ഇന്ത്യക്ക് കടുത്ത അതൃപ്തി; ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന് മുന്നറിയിപ്പ്ഉത്സവകാല ഓൺലൈൻ വിൽപ്പനയിൽ പ്രതീക്ഷിക്കുന്നത് വൻ കുതിപ്പ്; റെക്കോർഡ് തൊഴിലവസരങ്ങളുമായി ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകൾമൂന്നു ലക്ഷം രൂപ വരെയുള്ള ചരക്ക് കയറ്റുമതിക്കുള്ള നിബന്ധനകളിൽ ഇളവ്കൊച്ചി വിമാനത്താവളം വഴിയുള്ള ചരക്കുനീക്കത്തില്‍ വന്‍ വര്‍ധനവരണ്ട മണ്‍സൂണ്‍: രാജ്യത്ത് ഭക്ഷ്യവില കുതിക്കുന്നു

ആസ്തികളിൽ ധനസമ്പാദനം നടത്താനുള്ള പ്രത്യേക പ്രമേയം നിരസിച്ച്‌ റിലയൻസ് പവറിന്റെ ഓഹരി ഉടമകൾ  

ന്യൂഡൽഹി: ജൂലൈ 2 ന് നടന്ന വാർഷിക പൊതുയോഗത്തിൽ റിലയൻസ് പവർ (ആർ‌പവർ) ഓഹരി ഉടമകൾ തങ്ങളുടെ ആസ്തികളിൽ ധനസമ്പാദനം നടത്താനുള്ള പ്രത്യേക പ്രമേയം നിരസിച്ചു. എല്ലാ പ്രത്യേക പ്രമേയങ്ങളും ഷെയർഹോൾഡർമാരുടെ 75 ശതമാനമോ അതിലധികമോ വോട്ടുകളുടെ അംഗീകാരം നേടേണ്ടതുണ്ട്. എന്നാൽ 72.02 ശതമാനം വോട്ടുകൾ പ്രമേയത്തെ അനുകൂലിച്ചപ്പോൾ 27.97 ശതമാനം പേർ എതിർത്തതായി കമ്പനിയുടെ ബിഎസ്ഇ ഫയലിംഗ് കാണിക്കുന്നു. അതിനാൽ വാർഷിക പൊതുയോഗത്തിൽ (എജിഎം) പ്രത്യേക പ്രമേയം പാസാക്കാനായില്ല. എജിഎം നോട്ടീസിൽ, കടവും ബാധ്യതകളും ഡിലിവറേജ് ചെയ്യുന്നതിനും കുറയ്ക്കുന്നതിനുമുള്ള പ്രക്രിയയിലാണെന്ന് കമ്പനി വിശദീകരിച്ചിരുന്നു.

ഈ ആവശ്യത്തിനും വിവിധ ബിസിനസ്സുകളുടെയും അസറ്റുകളുടെയും മൂല്യം അൺലോക്ക് ചെയ്യുന്നതിനും കമ്പനി അതിന്റെ ആസ്തികളും ബിസിനസ്സുകളും ഉചിതമായ സമയത്ത് ധനസമ്പാദനം നടത്താൻ പദ്ധതിയിട്ടിരുന്നു. കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഒന്നിൽ കൂടുതൽ സംരംഭങ്ങൾ, മൊത്തത്തിൽ അല്ലെങ്കിൽ ഗണ്യമായി വിൽപന നടത്തുകയോ പാട്ടത്തിനെടുക്കുകയോ അല്ലെങ്കിൽ വിനിയോഗിക്കുകയോ ചെയ്യുന്നതിന് ഒരു പ്രത്യേക പ്രമേയത്തിലൂടെ കമ്പനി ഓഹരി ഉടമകളുടെ സമ്മതം നേടേണ്ടതുണ്ട്. ഈ പ്രക്രിയയുടെ ഭാഗമായാണ് കമ്പനി ഓഹരി ഉടമകളുടെ അനുമതി തേടിയത്. എന്നാൽ ഈ പ്രമേയത്തെയാണ് കഴിഞ്ഞ ദിവസം ഓഹരി ഉടമകൾ എതിർത്ത്. 

X
Top