കേന്ദ്ര ബജറ്റിൽ ധനമന്ത്രി നികുതി ഇളവ് പരിഗണിച്ചേക്കുമെന്ന് റിപ്പോർട്ട്ഇന്ത്യ മൂന്നാമത്തെ വലിയ ആഭ്യന്തര എയര്‍ലൈന്‍ വിപണിബജറ്റിൽ ഇടത്തരക്കാർക്ക് ആശ്വാസത്തിൻ്റെ സൂചനകൾകൊല്ലം തീരത്തെ ഇന്ധന പര്യവേക്ഷണം ഡ്രില്ലിങ് ഘട്ടത്തിലേക്ക്വ​ധ​വ​നി​ൽ പുതിയ തുറമുഖത്തിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

800 കോടിയുടെ ബാധ്യതകൾ തീർത്ത് അനിൽ അംബാനി

മുംബൈ: ഏഷ്യൻ അതിസമ്പന്നനും, റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനുമായ മുകേഷ് അംബാനിയുടെ ഇളയ സഹോദരനാണ് അനിൽ അംബാനി. ഒരുകാലത്ത് ജ്യേഷ്ഠനേക്കാൾ കേമാനായിരുന്നു അനുജൻ. ആഗോള കോടീശ്വര പട്ടികയിൽ 6-ാം സ്ഥാനം വരെ കണ്ടെത്താൻ അനിൽ അംബാനിക്ക് സാധിച്ചിരുന്നു.

എന്നാൽ എവിടെയോ വച്ച് താളം തെറ്റിയ അനിൽ അംബാനിയുടെ സാമ്രാജ്യം കടങ്ങളിലേയക്ക് കൂപ്പുകുത്തുന്നതാണ് പിന്നീട് കണ്ടത്. 2020-ൽ യുകെ കോടതിയിൽ പാപ്പരത്വം പ്രഖ്യാപിക്കുന്നതു വരെ കാര്യങ്ങൾ എത്തിയിരുന്നു.

എന്നാൽ നിലവിൽ ഗംഭീര തിരിച്ചുവരവിനു ശ്രമിക്കുകയാണ് അനിൽ അംബാനി. ഓഹരി വിപണികളിലടക്കം അനിൽ അംബാനിയുടെ കമ്പനികൾ തിരിച്ചുവരവ് അറിയിച്ചു കഴിഞ്ഞു.

ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം അനിൽ അംബാനി സാമ്രാജ്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട പേരുകളിൽ ഒന്നായ റിലയൻസ് പവർ വീണ്ടും കടരഹിതമായിരിക്കുന്നു. ബിസിനസ് സ്റ്റാൻഡേർഡിന്റെ റിപ്പോർട്ട് പ്രകാരം ഈ അനിൽ അംബാനി കമ്പനിക്ക് ഒടുവിൽ ഏകദേശം 800 കോടി രൂപയുടെ കടബാധ്യതയാണ് ഉണ്ടായിരുന്നത്.

ഏറ്റവും പുതിയ ഇടപാടിൽ വായ്പ നൽകിയ ബാങ്കുകൾക്ക് നൽകാനുണ്ടായിരുന്ന കുടിശികകളെല്ലാം അടച്ചു കഴിഞ്ഞു. കഴിഞ്ഞ കുറച്ച് മാസങ്ങളായി അനിൽ അംബാനിയും കൂട്ടരും ഇതുസംബന്ധിച്ച ചർച്ചകളിലായിരുന്നു.

ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, ഡിബിഎസ്, ഐഡിബിഐ ബാങ്ക് എന്നിവയുൾപ്പെടെ നിരവധി ബാങ്കുകളുമായി കമ്പനി നിരവധി ഡെബ്റ്റ് സെറ്റിൽമെന്റ് കരാറുകളിൽ ഒപ്പുവച്ചിരുന്നു. ഇതുപ്രകാരമുള്ള മുഴുവൻ ബാധ്യതകളും തീർത്തതോടെയാണ് കമ്പനി കടരഹിതമായിരിക്കുന്നത്.

അനിൽ അംബാനിയുടെ റിലയൻസ് പവറിന് നിലവിൽ 38 ലക്ഷത്തിലധികം റീട്ടെയിൽ നിക്ഷേപകരുടെ പങ്കാളിത്തത്തോടെ 4016 കോടി രൂപയുടെ ഇക്വിറ്റി ബേസ് ഉണ്ട്.

3,960 മെഗാവാട്ട് സാസൻ യുഎംപിപിയും, ഉത്തർപ്രദേശിലെ 1,200 മെഗാവാട്ട് റോസ തെർമൽ പവർ പ്ലാന്റും ഉൾപ്പെടെ 5,900 മെഗാവാട്ടിന്റെ പ്രവർത്തന ശേഷി കമ്പനിക്കുണ്ട്. ഇന്ത്യൻ ഊർജ വിപണിയിലെ മികച്ച കളിക്കാരിൽ ഒന്നു തന്നെയാണ് കമ്പനി.

2008ൽ ഏകദേശം 260.78 രൂപ രേഖപ്പെടുത്തിയ ഓഹരിയാണ് റിലയൻസ് പവറിന്റേത്. 2020 മാർച്ച് 27 ന് ഓഹരി വില ഏകദേശം 1.13 രൂപ വരെയെത്തി. നിലവിൽ റിലയൻസ് പവർ ഓഹരികളുടെ വില 26.15 രൂപയാണ്.

കഴിഞ്ഞ ഒരു വർഷത്തിനിടെ നിക്ഷേപകർക്ക് 65 ശതമാനത്തോളം റിട്ടേൺ നൽകാൻ ഓഹരിക്കു സാധിച്ചു. കടങ്ങൾ തീർത്തതോടെ കമ്പനിക്ക് തിരിച്ചുവരവിന് സാധിക്കുമെന്നു ചില വിദഗ്ധർ വിശ്വസിക്കുന്നു.

X
Top