
ന്യൂഡൽഹി: 5ജി, ബ്രോഡ് ബാൻഡ് സേവനങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായി റിലയൻസ് ഇൻഡസ്ട്രീസ് ഉടമസ്ഥതയിലുള്ള ജിയോ, ആശയവിനിമയ ഉപകരണ നിർമ്മാതാക്കളായ മിമോസ നെറ്റ് വർക്കിനെ 60 ദശലക്ഷം ഡോളറിന് വാങ്ങുന്നു.
ജിയോ പ്ലാറ്റ്‌ഫോമുകളുടെ യൂണിറ്റായ റാഡിസിസ് കോർപ്പറേഷനും മിമോസയുടെ ഉടമസ്ഥതയിലുള്ള യു.എസ് ആസ്ഥാനമായ എയർസ്പാൻ നെറ്റ്‌വർക്ക് ഹോൾഡിംഗ്‌സും തമ്മിലാണ് കരാർ.
കഴിഞ്ഞ വർഷം 5G സ്പെക്‌ട്രം ലേലത്തിൽ സ്വന്തമാക്കിയ ശേഷം ജിണ്ടോ രാജ്യത്തെ 5 ജി സേവനം വിപുലമാക്കിക്കൊണ്ടിരിക്കുകയാണ്.





