ഇന്ത്യയിലെ സ്വകാര്യ നിക്ഷേപം അടുത്ത അഞ്ച് വര്‍ഷത്തില്‍ 800-850 ബില്യണ്‍ ഡോളറാകും: എസ്ആന്റ്പിആഗസ്റ്റിൽ കൊച്ചി മെട്രോ ഉപയോഗിച്ചത് 34.10 ലക്ഷം യാത്രക്കാർവിഷൻ 2031: കേരളത്തിന്റെ ഭാവി വികസന പാത നിർണയിക്കാൻ സെമിനാർഇന്ത്യ-യുഎസ് വ്യാപാര ചര്‍ച്ചകള്‍ ശരിയായ പാതയിലെന്ന് വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍പ്രത്യക്ഷ നികുതി വരുമാനം 9 ശതമാനമുയര്‍ന്ന് 10.82 ലക്ഷം കോടി രൂപ

റിലയൻസ് ജിയോ-ബിപിയുടെ 500-ാമത് ഇവി ചാർജിംഗ് സ്റ്റേഷൻ ഉദ്ഘാടനം ചെയ്തു

റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് (ആർഐഎൽ) ഡയറക്ടർ അനന്ത് മുകേഷ് അംബാനിയും ബിപി സിഇഒ മുറെ ഓച്ചിൻക്ലോസും ചേർന്ന് റിലയൻസ് ആൻഡ് ബിപിയുടെ ഇന്ധന-മൊബിലിറ്റി സംയുക്ത സംരംഭമായ ജിയോ-ബിപിയുടെ 500-ാമത് ജിയോ-ബിപി പൾസ് ഇവി ചാർജിംഗ് സ്റ്റേഷൻ ഉദ്ഘാടനം ചെയ്തു.
ഇന്ത്യയിൽ 5000-ാമത് ജിയോ-ബിപി പൾസ് ചാർജിംഗ് പോയിന്റുകളുടെ ഇൻസ്റ്റാളേഷൻ അടയാളപ്പെടുത്തിക്കൊണ്ട് നിത മുകേഷ് അംബാനി കൾച്ചറൽ സെന്റർ, ജിയോ വേൾഡ് പ്ലാസ, മുംബൈയിലെ ബാന്ദ്ര കുർള കോംപ്ലക്‌സിലെ (ബികെസി) ജിയോ വേൾഡ് കൺവെൻഷൻ സെന്റർ എന്നിവിടങ്ങളിൽ ഇവി ചാർജിംഗ് സ്റ്റേഷന്റെ കമ്മീഷൻ ചെയ്തു.
ജിയോ-ബിപി ഇവി ചാർജിംഗ് സ്റ്റേഷനുകളുടെ ശൃംഖല, ഒരു വർഷത്തിനുള്ളിൽ 1,300 ൽ നിന്ന് 5,000 ആയി വളർന്നു. ഇവി ചാർജിംഗ് ശൃംഖലയുടെ 95 ശതമാനവും ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷനുകൾ ഉൾക്കൊള്ളുന്നു. Jio-bp-യുടെ നെറ്റ്‌വർക്കിൽ ഏറ്റവും ഉയർന്ന നിരക്കിലുള്ള 480 KW പബ്ലിക് ചാർജർ വിഭാഗത്തിൽ ഉൾപ്പെടെ, ഇന്ത്യയിലെ മറ്റേതൊരു ചാർജിംഗ് സേവന ദാതാക്കളുമായി താരതമ്യം ചെയ്യുമ്പോൾ ഏറ്റവും ഉയർന്ന ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷനുകൾ ഉണ്ട്.
കമ്പനിയുടെ ശൃംഖലയുടെ 95% വും ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷനുകൾ ഉൾക്കൊള്ളുന്നു, ഇത് ഈ രംഗത്തെ ഏറ്റവും ഉയർന്ന അനുപാതമാണ്. ഇന്ത്യയുടെ ഏറ്റവും വിശ്വസനീയമായ ചാർജിംഗ് ശൃംഖലയായി സ്വയം സ്ഥാനമുറപ്പിച്ച്, ഉയർന്ന വേഗതയുള്ള ചാർജിംഗ് നൽകാൻ ഇത് ലക്ഷ്യമിടുന്നു.

X
Top