ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

‘നടപ്പ് വര്‍ഷത്തിന്റെ ആദ്യപകുതിയില്‍ ജിയോ ഓഹരികള്‍ ലിസ്റ്റ് ചെയ്യും’

മുംബൈ: ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള കമ്പനി റിലയന്‍സ് ഇന്‍ഡസ്ട്രീസ് അവരുടെ ടെലികോം വിഭാഗമായ ജിയോ ഇന്‍ഫോകോമിന്റെ ഐപിഒ (പ്രാരംഭ പബ്ലിക് ഓഫറിംഗ്) യ്ക്ക് ഒരുങ്ങുന്നു.

2026 ന്റെ ആദ്യ പകുതിയില്‍ തന്നെ ജിയോ ഓഹരികള്‍ ലിസ്റ്റ് ചെയ്യുമെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി 48ാമത് വാര്‍ഷിക ജനറല്‍ മീറ്റിംഗില്‍ പറഞ്ഞു. ഇന്ത്യയുടെ ടെലികോം, ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥയെ പുനര്‍നിര്‍മ്മിച്ച ഒരു ദശാബ്ദക്കാലത്തെ തകര്‍പ്പന്‍ വളര്‍ച്ചയാണ് ജിയോയുടേത്.

2016 ല്‍ വാണിജ്യാടിസ്ഥാനത്തില്‍ അരങ്ങേറ്റം കുറിച്ച കമ്പനി സൗജന്യ വോയ്‌സ് കോളുകളും താങ്ങാവുന്ന വിലയില്‍ ഡാറ്റയും നല്‍കി 500 ദശലക്ഷത്തിലധികം ഉപഭോക്താക്കളെ ആകര്‍ഷിച്ചു. ഇത് യുഎസ്, യുകെ , ഫ്രാന്‍സ് എന്നിവിടങ്ങളിലെ മൊത്തം ജനസംഖ്യയേക്കാള്‍ കൂടുതലാണ്.

കമ്പനിയുടെ ആവിര്‍ഭാവം യുപിഐ പേയ്‌മെന്റ് കുതിച്ചുചാട്ടത്തിനും ഡസന്‍ കണക്കിന് യൂണികോണ്‍ സ്റ്റാര്‍ട്ടപ്പുകളുടെ വളര്‍ച്ചയ്ക്കും കാരണമായി. സ്മാര്‍ട്ട് ഹോമുകള്‍, എന്റര്‍പ്രൈസ് ഡിജിറ്റൈസേഷന്‍, ഉപഭോക്തൃ സേവനങ്ങള്‍ എന്നിവയിലേക്ക് വ്യാപിപ്പിക്കുക എന്ന അഭിലാഷത്തോടെ ലോകത്തിലെ ഏറ്റവും വേഗതയേറിയ 5ജി റോള്‍ഔട്ടും നടത്തി.

2025 സാമ്പത്തികവര്‍ഷത്തില്‍ 1.28 ലക്ഷം കോടി രൂപയുടെ വരുമാനമാണ് കമ്പനി നേടിയത്. എബിറ്റ 64170 കോടി രൂപ. കമ്പനിയുടെ പബ്ലിക് ലിസ്റ്റിംഗ് ആഗോള നിക്ഷേപസ്ഥാപനങ്ങള്‍ക്ക് ഇന്ത്യയിലെ മികച്ച ടെലികോം കമ്പനിയിലേയ്ക്കുള്ള വഴിയൊരുക്കും.

X
Top