പശ്ചിമേഷ്യയിലെ സംഘർഷം: ഇന്ത്യൻ തുറമുഖം വിടാതെ 60,000 ടൺ ബസുമതി അരിപ്രകൃതിവാതക ലഭ്യത തടസ്സപ്പെട്ടതോടെ വളം ഉത്പാദനം പ്രതിസന്ധിയിലേക്ക്പെട്രോൾ-ഡീസൽ വില കൂടില്ലെന്ന് കേന്ദ്രസർക്കാർഇന്ത്യ- യുഎസ് വ്യാപാര കരാർ വീണ്ടും ട്രാക്കിലേക്ക്എൽപിജി സിലിണ്ടറുകളുടെ റീഫിൽ ബുക്കിംഗിൽ നിയന്ത്രണം; ലോക്ക് ഇൻ പീരീഡുമായി എച്ച്പിയും ഐഒസിയും

ഫേസറുമായി കരാറിലായി റിലയൻസ് കൺസ്യൂമർ പ്രോഡക്ട്സ്

മുംബൈ: റിലയൻസ് ഇൻഡസ്ട്രീസിന്‍റെ എഫ്എംസിജി വിഭാഗമായ റിലയൻസ് കണ്‍സ്യൂമർ പ്രോഡക്ട്സ് ഫിൻലൻഡ് ആസ്ഥാനമായുള്ള ഭക്ഷണ നിർമാണ കമ്പനി ഫേസറുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു. ഈ പങ്കാളിത്തത്തിലൂടെ ഫേസറിന്‍റെ റെസിപ്പികളും ഉയർന്ന ഗുണനിലവാരവും ഉപയോഗിച്ച് ഇന്ത്യൻ വിപണിയിൽ ഫിന്നിഷ് കമ്പനിയുടെ മിഠായികളും ചോക്ലേറ്റുകളും എത്തിക്കാനും നിർമിക്കാനും വിതരണം ചെയ്യാനും ലക്ഷ്യമിടുന്നു.

വടക്കൻ യൂറോപ്പിലെ പ്രധാന എഫ്എംസിജി കമ്പനിയാണ് ഫേസർ. ഉയർന്ന ഗുണനിലവാരമുള്ള മിഠായികൾ, ചോക്ലേറ്റുകൾ, ബേക്കറി വിഭവങ്ങൾ, സസ്യാധിഷ്ഠിത ഭക്ഷണങ്ങൾ എന്നിവയ്ക്കു പേരുകേട്ട സ്ഥാപനമാണിത്.

ഈ പങ്കാളിത്തം ഫേസറിന്‍റെ പാരമ്പര്യമുള്ള ബ്രാൻഡുകളെയും നൂതനമായ ഉത്പന്നശേഖരത്തെയും ലോകത്തിലെ തന്നെ ഏറ്റവും മികച്ച ചോക്ലേറ്റുകളെയും റിലയൻസ് കണ്‍സ്യൂമർ പ്രോഡക്ട്സിന്‍റെ വിപുലമായ വിപണന ശേഷിയുമായി സംയോജിപ്പിക്കുന്നു. ഇതുവഴി ഇന്ത്യയിലൂടനീളമുള്ള ഏകദേശം 30 ലക്ഷം റീട്ടെയിൽ ഒൗട്ട്‌ലെറ്റുകളിലേക്ക് ഈ ഉത്പന്നങ്ങൾ എത്തിക്കാൻ സാധിക്കും.

ഫിന്നിഷ് ബ്രാൻഡായ ഫേസറുമായുള്ളറിലയൻസ് കണ്‍സ്യൂമറിന്‍റെ ഏറ്റവും പുതിയ പങ്കാളിത്തം, ഉപഭോക്തൃ ഉത്പന്ന മേഖലയിൽ കമ്പനി നടത്തിവരുന്ന ഏറ്റെടുക്കൽ പരമ്പരയുടെ തുടർച്ചയാണ്. 2022-ൽ കമ്പ കോള ഏറ്റെടുത്ത് വീണ്ടും വിപണിയിലിറക്കിയതിന് ശേഷം, റാവൽഗാവ്, ടോഫിമാൻ, ലോട്ടസ് ചോക്ലേറ്റ്സ്, എസ്ഐഎൽ ഫുഡ്സ് തുടങ്ങിയ പാരമ്പര്യമുള്ള ബ്രാൻഡുകളുടെ ഭൂരിഭാഗം ഓഹരികളും റിലയൻസ് കണ്‍സ്യൂമർ സ്വന്തമാക്കിയിട്ടുണ്ട്.

കൂടാതെ, ആഗോള ഉപഭോക്തൃ ബ്രാൻഡുകളുമായി റിലയൻസ് കണ്‍സ്യൂമർ ഇന്ത്യൻ വിപണിക്കായി കൈകോർക്കുന്നത് ഇതാദ്യമായല്ല. ബ്രൈൽക്രീം, ടോണി ആൻഡ് ഗൈ, ബാഡെഡാസ് തുടങ്ങിയ പ്രമുഖ അന്താരാഷ്ട്ര പേഴ്സണൽ കെയർ ബ്രാൻഡുകളുമായും കമ്പനി നേരത്തേ പങ്കാളിത്തത്തിൽ ഏർപ്പെട്ടിട്ടുണ്ട്.

X
Top