അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

ഇന്ത്യയിലുടനീളം ഫുഡ് പാര്‍ക്കുകള്‍ സ്ഥാപിക്കാന്‍ റിലയന്‍സ്, 40,000 കോടി രൂപയുടെ കരാറില്‍ ഒപ്പുവച്ചു

ന്യൂഡല്‍ഹി: റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ അനുബന്ധ സ്ഥാപനമായ റിലയന്‍സ് കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ് ലിമിറ്റഡ് (ആര്‍സിപിഎല്‍) ഇന്ത്യയിലുടനീളം വലിയ തോതിലുള്ള ഭക്ഷ്യോത്പാദന സൗകര്യങ്ങള്‍ നിര്‍മ്മിക്കുന്നു. 40,000 കോടി രൂപയുടെ പദ്ധതിയ്ക്കായി കമ്പനിയും ഭക്ഷ്യ സംസ്‌ക്കരണ വ്യവസായ മന്ത്രാലയവും ധാരണ പത്രത്തില്‍ ഒപ്പുവച്ചു.

സംസ്‌ക്കരണം, പാക്കേജിംഗ്, വിതരണം തുടങ്ങി ഭക്ഷ്യോത്പാദനത്തിന്റെ ഘട്ടങ്ങള്‍ സംയോജിപ്പിക്കാനാണ് പദ്ധതി. ഇതിനായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലജിന്റ്‌സ്,റോബോട്ടിക്‌സ് എന്നിവ ഉപയോഗപ്പെടുത്തും. പാരിസ്ഥിതികാഘാതം കുറയ്ക്കുന്നതിനായുള്ള നൂതന സാങ്കേതികവിദ്യകളുമുണ്ടാകും.

ഈ രംഗത്ത് ഏഷ്യയിലെ തന്നെ ബൃഹത്തായ സംരഭമാണിതെന്ന് കമ്പനി അവകാശപ്പെടുന്നു.  മഹാരാഷ്ട്രയിലെ കറ്റോള്‍, ആന്ധ്രാപ്രദേശിലെ കുര്‍ണൂല്‍ എന്നിവിടങ്ങളില്‍ ഭക്ഷ്യ, പാനീയ നിര്‍മ്മാണ യൂണിറ്റുകള്‍ സ്ഥാപിക്കുകയാണ് ആദ്യപടി.  ഇതിനായി 1500 കോടിയിലധികം നിക്ഷേപിക്കും.

മൂന്നുവര്‍ഷം മുന്‍പ് മാതൃകമ്പനിയായ റിലയന്‍സ് ഇന്‍ഡസ്ട്രിയില്‍ നിന്നും വേര്‍പ്പെട്ട ആര്‍സിപിഎല്‍ ഇതിനകം 11,000 കോടിയിലധികം വരുമാനം നേടി. അടുത്ത അഞ്ച് വര്‍ഷത്തില്‍ വരുമാനം ഒരു ലക്ഷം കോടി രൂപയാക്കി വര്‍ദ്ധിപ്പിക്കാനാണ് കമ്പനി ശ്രമിക്കുന്നത്. ആര്‍ഐഎല്‍ ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ മകള്‍ ഇഷ അംബാനിയാണ് ആര്‍സിപിഎല്‍ ഡയറക്ടര്‍.

X
Top