ഓരോ 15 ദിവസത്തിലും പെട്രോൾ -ഡീസൽ വില പുനപരിശോധിക്കുംഎല്‍പിജി വാണിജ്യ സിലിണ്ടര്‍ മുന്‍ഗണന 70 ശതമാനമായി ഉയര്‍ത്തി കേന്ദ്രംഎൽപിജിയുമായി രണ്ട് ഇന്ത്യൻ കപ്പലുകൾകൂടി ഹോർമുസ് കടന്നുവേനലവധി യാത്രകള്‍ക്ക് തിരിച്ചടിയായി വിമാന ടിക്കറ്റ് വിലഇന്ധനക്ഷാമത്തിൽ നിന്ന് കരകേറാൻ ഇന്ത്യയുടെ ശ്രമം; റഷ്യയുമായി കൈകോര്‍ത്ത് കേന്ദ്രത്തിന്റെ ‘മാസ്റ്റര്‍ സ്‌ട്രോക്ക്’

റിലയൻസ് കൺസ്യൂമർ പ്രോഡക്ട്സ് തമിഴ്നാട്ടിലെ സതേൺ ഹെൽത്ത് ഫുഡ്സ് ഏറ്റെടുത്തു

കൊച്ചി: റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ എഫ്.എം.സി.ജി വിഭാഗമായ റിലയൻസ് കൺസ്യൂമർ പ്രോഡക്ട്സ് ലിമിറ്റഡ് (RCPL), തമിഴ്നാട്ടിലെ പ്രമുഖ ഹെൽത്ത് ഫുഡ് നിർമ്മാതാക്കളായ സതേൺ ഹെൽത്ത് ഫുഡ്സ് പ്രൈവറ്റ് ലിമിറ്റഡിനെ ഏറ്റെടുത്തു.

‘മന്ന’ എന്ന ഫ്ലാഗ്ഷിപ്പ് ബ്രാൻഡിലൂടെ അറിയപ്പെടുന്ന ഈ കമ്പനി ഇരുപത് വർഷത്തിലേറെയായി വൈവിധ്യമാർന്ന ആരോഗ്യകരമായ ഭക്ഷ്യ ഉൽപ്പന്നങ്ങൾ നിർമ്മിച്ചുവരുന്ന പ്രമുഖ സ്ഥാപനമാണ്.
മന്നയുടെ ഏറ്റെടുക്കൽ റിലയൻസിന്റെ ഫുഡ്സ് ആൻഡ് സ്റ്റേപ്പിൾസ് പോർട്ട്ഫോളിയോയ്ക്ക് കൂടുതൽ കരുത്തേകുന്നു.

ഇതിനകം തന്നെ ഉദയം, ഇൻഡിപെൻഡൻസ്, സിൽ എന്നീ ബ്രാൻഡുകൾ ഉൾപ്പെടുന്ന റിലയൻസ് കൺസ്യൂമർ പ്രോഡക്ട്സ്ന്റെ ശ്രേണിയിൽ ഉണ്ട്.

രാജ്യത്തെ കോടിക്കണക്കിന് ഉപഭോക്താക്കൾക്ക് ‘ആഗോള നിലവാരം, മിതമായ വിലയിൽ’ എന്ന കമ്പനിയുടെ അടിസ്ഥാന ദർശനം ശക്തിപ്പെടുത്തുന്നതോടൊപ്പം, ഹെൽത്ത് ഫുഡ്സ് മേഖലയിൽ ശക്തമായ സാന്നിധ്യം ഉറപ്പാക്കുന്നതും ഈ ഏറ്റെടുക്കൽ ലക്ഷ്യമിടുന്നു.

X
Top