ഇന്ത്യ ഇലക്ട്രിക് വാഹന മേഖലയിൽ കമ്പനി കേന്ദ്രികൃത ആനുകൂല്യങ്ങൾ നൽകില്ലെന്ന് റിപ്പോർട്ട്ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം 597.94 ബില്യൺ ഡോളറിലെത്തിഒക്ടോബറിൽ ഇന്ത്യയുടെ സേവന കയറ്റുമതി 10.8 ശതമാനം ഉയർന്നു1.1 ലക്ഷം കോടിയുടെ പ്രതിരോധക്കരാറിന് അനുമതിനവംബറിലെ ജിഎസ്ടി വരുമാനം 1.68 ലക്ഷം കോടി രൂപ

പ്ലാസ്റ്റിക് ലെഗ്‌നോ എസ്‌പിഎ ബിസിനസിന്റെ 40 ശതമാനം ഓഹരികൾ റിലയൻസ് ബ്രാൻഡ് സ്വന്തമാക്കും

മുംബൈ: ഇന്ത്യയിലെ കളിപ്പാട്ട നിർമ്മാണ ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനായി പ്ലാസ്റ്റിക് ലെഗ്നോ എസ്പിഎയുമായി ചേർന്ന് സംയുക്ത സംരംഭം രൂപീകരിക്കുന്നതിന് തങ്ങൾ കരാറിൽ ഒപ്പുവെച്ചതായി അറിയിച്ച് റിലയൻസ് ബ്രാൻഡ് ലിമിറ്റഡ് (ആർബിഎൽ) . ഈ കരാറിലൂടെ, പ്ലാസ്റ്റിക് ലെഗ്‌നോ എസ്‌പിഎയുടെ ഇന്ത്യയിലെ കളിപ്പാട്ട നിർമാണ ബിസിനസിന്റെ 40 ശതമാനം ഓഹരി ആർബിഎൽ സ്വന്തമാക്കും. ആർബിഎല്ലിന്റെ കളിപ്പാട്ട ബിസിനസിന് ലംബമായ സംയോജനം കൊണ്ടുവരുന്നതിനും, ഇന്ത്യയിൽ കളിപ്പാട്ട നിർമ്മാണം കെട്ടിപ്പടുക്കുന്നതിൽ ദീർഘകാല തന്ത്രപരമായ താൽപ്പര്യത്തോടെ വിതരണ ശൃംഖലയെ വൈവിധ്യവത്കരിക്കുന്നതിനുമുള്ള ഇരട്ട ഉദ്ദേശ്യങ്ങൾ ഈ നിക്ഷേപം നിറവേറ്റുന്നുവെന്ന് ആർബിഎൽ ഒരു ഔദ്യോഗിക പ്രസ്താവനയിൽ വിശദീകരിച്ചു.

യൂറോപ്പിൽ 25 വർഷത്തിലേറെ കളിപ്പാട്ട നിർമ്മാണത്തിൽ പരിചയമുള്ള സുനിനോ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയാണ് പ്ലാസ്റ്റിക് ലെഗ്‌നോ എസ്‌പിഎ. 2009-ൽ ഗ്രൂപ്പ് അതിന്റെ ഇന്ത്യൻ ബിസിനസ്സ് ആരംഭിച്ചത് ആഗോള വിപണികൾക്ക് അനുയോജ്യമായ ഒരു ശക്തമായ ഉൽപ്പാദന കേന്ദ്രം വികസിപ്പിക്കേണ്ടതിന്റെ ആവശ്യകതയിൽ നിന്നാണ്. അതേസമയം, റിലയൻസ് ബ്രാൻഡുകൾക്ക് ഇതിനകം തന്നെ ഇന്ത്യൻ കളിപ്പാട്ട വ്യവസായത്തിൽ ശക്തമായ സാന്നിധ്യമുണ്ട്.

X
Top