റഷ്യന്‍ എണ്ണ വാങ്ങുന്നത് ഇന്ത്യ നിര്‍ത്തുമെന്ന് വീണ്ടും ട്രംപ്സ്വർണ വില കൂടിയതോടെ കള്ളക്കടത്തിലും വൻ വർധനപെട്രോളിൽ കൂടുതൽ എഥനോൾ ചേർക്കണമെന്ന് കമ്പനികൾകൈത്തറി മേഖലയുടെ ഉന്നമനം ലക്ഷ്യമിട്ട് കണ്ണൂരിലും നേമത്തുംഇൻകുബേഷൻ സെന്ററുകൾ സ്ഥാപിക്കും: പി രാജീവ്‌വ്യവസായ മുന്നേറ്റത്തിന്‌ കൂടുതൽ കരുത്ത്; മൂന്ന്‌ പുതിയ നയങ്ങളും ചട്ടക്കൂടും പ്രഖ്യാപിച്ചു

ഫോബ്‌സ് ഇന്ത്യ റിച്ച് ലിസ്റ്റില്‍ ഇടം നേടി രേഖ ജുന്‍ജുന്‍വാല

ന്യൂഡല്‍ഹി:രാകേഷ് ജുന്‍ജുന്‍വാലയുടെ പത്‌നി രേഖ ജുന്‍ജുന്‍വാല ഫോബ്‌സ് ഇന്ത്യ റിച്ച് ലിസ്റ്റ് 2022 ല്‍ ഇടം നേടി. പട്ടിക പ്രകാരം, ഇന്ത്യയിലെ 30ാമത്തെ ധനികയാണ് അവര്‍. രാകേഷ് ജുന്‍ജുന്‍വാലയുടെ മരണത്തെ തുടര്‍ന്നാണ് രേഖയുടെ പേര് ചേര്‍ത്തപ്പെട്ടത്.

47,650.76 കോടി രൂപയാണ് ( 5.9 ബില്യണ്‍ ഡോളര്‍) ആസ്തി. ടൈറ്റന്‍, സ്റ്റാര്‍ ഹെല്‍ത്ത്, അലൈഡ് ഇന്‍ഷുറന്‍സ്, മെട്രോ ബ്രാന്‍ഡുകള്‍ എന്നീ ഓഹരികള്‍ പോര്‍ട്ട്‌ഫോളിയോയില്‍ ഉള്‍പ്പെടുന്നു. ഇന്ത്യന്‍ ഓഹരി വിപണിയിലെ ‘ബിഗ് ബുള്‍’ എന്നറിയപ്പെടുന്ന രാകേഷ് ജുന്‍ജുന്‍വാല ഓഗസ്റ്റ് 14 നാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചത്.

62 വയസ്സായിരുന്നു. എളിയ പശ്ചാത്തലത്തില്‍ നിന്ന് വന്ന ഈ നിക്ഷേപകന്‍, 37 വര്‍ഷത്തിനുള്ളില്‍ അറ്റ ആസ്തി 5,000 രൂപയില്‍ നിന്ന് 5.5 ബില്യണ്‍ ഡോളറാക്കിയിരുന്നു. ഇതോടെ ഫോബ്‌സിന്റെ 2021 പട്ടികയില്‍ 36ാം സ്ഥാനം അലങ്കരിക്കാനായി.

ഈ വര്‍ഷം, അദ്ദേഹത്തിന്റെ ഭാര്യ ആറ് സ്ഥാനങ്ങള്‍ സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി, 30ാം സ്ഥാനത്തുമെത്തി. ചെലവ് കുറഞ്ഞ വിമാനക്കമ്പനിയായ അകാശ എയര്‍ സ്ഥാപിച്ച രാകേഷ്, എയര്‍ലൈന്റെ ആദ്യ പറക്കലിന് സാക്ഷ്യം വഹിച്ചാണ് മരണത്തിന് കീഴടങ്ങിയത്. രേഖ,രാകേഷ് ദമ്പതികള്‍ക്ക് മൂന്ന് മക്കളാണുള്ളത്. മകള്‍ നിഷ്ത, ഇരട്ട ആണ്‍മക്കളായ ആര്യമാന്‍, ആര്യവീര്‍.

X
Top