അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

ലാഭവിഹിതത്തിന് റെക്കോര്‍ഡ് തീയതി നിശ്ചയിച്ച് രേഖ ജുന്‍ജുന്‍വാല പോര്‍ട്ട്‌ഫോളിയോ ഓഹരി

മുംബൈ: ലാഭവിഹിത വിതരണത്തിന്റെ റെക്കോര്‍ഡ് തീയതിയായി സെപ്തംബര്‍ 5 നിശ്ചയിച്ചിരിക്കയാണ് രേഖ ജുന്‍ജുന്‍വാല പോര്‍ട്ട്‌പോളിയോ ഓഹരിയായ മെട്രോ ബ്രാന്‍ഡ്‌സ്. ഓഹരിയൊന്നിന് 2.50 രൂപയാണ് കമ്പനി പ്രഖ്യാപിച്ച ഫൈനല്‍ ഡിവിഡന്റ്.

മെച്ചപ്പെട്ട പ്രകടനമാണ് ഒന്നാംപാദത്തില്‍ കമ്പനി നടത്തിയത്. 615 കോടി രൂപയാണ് കമ്പനി രേഖപ്പെടുത്തിയ വരുമാനം. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 9.2 ശതമാനം അധികം. അറ്റാദായം 7.1 ശതമാനമുയര്‍ന്ന് 99 കോടി രൂപയായപ്പോള്‍ ഇബിറ്റ മാര്‍ജിന്‍ 32 ശതമാനത്തില്‍ നിന്നും 31.4 ശതമാനമായി ഇടിഞ്ഞു.

ഇബിറ്റ 7 ശതമാനമുയര്‍ന്ന് 195 കോടി രൂപ. കമ്പനി ഓഹരികള്‍ നിലവില്‍ ഏകീകരണത്തിലാണെന്ന് അനലിസ്റ്റുകള്‍ പറയുന്നു. പിന്തുണ 1075 രൂപയിലും പ്രതിരോധം 1130 രൂപയിലുമാണ്. പ്രതിരോധത്തിന് മുകളിലുള്ള ബ്രേക്ക്ഔട്ട് ഓഹരിയിലെ 1160 ലേയ്ക്ക് നയിക്കും.

ഓഹരി ഹ്രസ്വകാല മൂവിംഗ് അവറേജുകള്‍ക്ക് മുകളിലാണ് വ്യാപാരം നടത്തുന്നത്.

X
Top