ഇലക്ടറൽ ബോണ്ട് റദ്ദാക്കിയിട്ടും ബിജെപിയിലേക്ക് പണമൊഴുകുന്നുഇന്ത്യ ഉടന്‍ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് സിന്ധ്യടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാൻ ഇന്ത്യൻ റെയിൽവേ; ഡിസംബർ 26 മുതൽ പുതിയ നിരക്ക്വെള്ളിയ്‌ക്ക്‌ എക്കാലത്തെയും ഉയര്‍ന്ന വിലസ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു

ജിഎസ്ടി വെട്ടിപ്പിൽ റെക്കോർഡ് വർധന; രണ്ടുവർഷത്തിനിടെ ഇരട്ടിയായെന്ന് കേന്ദ്രം

ന്യൂഡൽഹി: രാജ്യത്ത് രണ്ടുവർഷത്തിനിടെ ജിഎസ്ടി വെട്ടിപ്പുകളുടെ മൊത്തം മൂല്യം ഇരട്ടിയിലേറെയായെന്ന് കേന്ദ്രം.

2022-23ൽ 1.01 ലക്ഷം കോടി രൂപയുടെ ജിഎസ്ടി വെട്ടിപ്പുകളാണ് കണ്ടെത്തിയിരുന്നതെങ്കിൽ കഴിഞ്ഞ സാമ്പത്തിക വർഷം (2024-25) അത് 2.23 ലക്ഷം കോടി രൂപയായെന്ന് സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്സസ് ആൻഡ് കസ്റ്റംസ് (സിബിഐസി) വ്യക്തമാക്കി. 2023-24ൽ കണ്ടെത്തിയ 2.02 ലക്ഷം കോടി രൂപയേക്കാൾ 10% അധികവുമാണ് കഴിഞ്ഞവർഷത്തേത്.

ശക്തമായ നടപടി
ജിഎസ്ടി, കസ്റ്റംസ് നികുതി വെട്ടിപ്പുകൾ സംബന്ധിച്ച അന്വേഷണങ്ങൾ വേഗത്തിലാക്കണമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ആവശ്യപ്പെട്ടിട്ടുണ്ട്. നികുതി വെട്ടിപ്പിനെതിരെ ശക്തമായ നടപടി വേണമെന്നും ജിഎസ്ടി റജിസ്ട്രേഷൻ ഊർജിതമാക്കണമെന്നും ഡൽഹിയിൽ പരോക്ഷനികുതി-കസ്റ്റംസ് ശിൽപശാലയിൽ പങ്കെടുത്ത ധനമന്ത്രി ആവശ്യപ്പെട്ടു.

ജിഎസ്ടി റീഫണ്ട് ക്ലെയിമുകൾ തീർപ്പാക്കുന്നത് വേഗത്തിലായെന്ന് കേന്ദ്രം വ്യക്തമാക്കി. 60-ദിവസപരിധിക്കുള്ളിൽ തന്നെ 85% ക്ലെയിമുകളും തീർപ്പാക്കി. നികുതിദായകരുടെ പരാതികൾ പരിഹരിക്കാനെടുക്കുന്ന സമയം 21 ദിവസത്തിൽ നിന്ന് 9 ദിവസമായി കുറഞ്ഞെന്നും സിബിഐസി വ്യക്തമാക്കി.

X
Top