സ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു17,000 കോടി രൂപ കടന്ന് ഇന്ത്യയുടെ കാപ്പി കയറ്റുമതിഇലക്ട്രോണിക്‌സ് കയറ്റുമതിയിൽ കുതിച്ച് ഇന്ത്യഇന്ത്യയിലേക്കുള്ള റഷ്യന്‍ എണ്ണ ഇറക്കുമതി കുതിക്കുന്നു; വന്‍ കിഴിവുകള്‍ പ്രയോജനപ്പെടുത്തി ഇന്ത്യന്‍ കമ്പനികള്‍സ്വകാര്യമേഖലാ വളര്‍ച്ച പത്ത് മാസത്തെ താഴ്ന്ന നിലയില്‍

സ്റ്റാർ ഹെൽത്ത് ഇൻഷുറൻസിന് റെക്കോർഡ് ലാഭം

റീട്ടെയിൽ ഹെൽത്ത് ഇൻഷുറൻസിലെ വിപണി മുൻനിരക്കാരായ സ്റ്റാർ ഹെൽത്ത് ആൻഡ് അലൈഡ് ഇൻഷുറൻസ് കമ്പനി ലിമിറ്റഡ് (സ്റ്റാർ ഹെൽത്ത് ഇൻഷുറൻസ്) അതിൻ്റെ നാലാം പാദത്തിലും, 2024 സാമ്പത്തിക വർഷത്തിലും ശക്തമായ സാമ്പത്തിക ഫലങ്ങൾ പ്രഖ്യാപിച്ചു.

2024 സാമ്പത്തിക വർഷത്തിൽ കമ്പനി 37% വർദ്ധനയോടെ 845 കോടിയുടെ റെക്കോർഡ് ലാഭവും, 18% വർദ്ധനയോടെ 15,254 കോടി രൂപയായി ഗ്രോസ്സ് റിട്ടൺ പ്രീമിയവും (GWP) റിപ്പോർട്ട് ചെയ്തു.

2024 സാമ്പത്തിക വർഷത്തിലെ നികുതിക്ക് ശേഷമുള്ള ലാഭം വാർഷികാടിസ്ഥാനത്തിൽ 40% ഉയർന്ന് 142 കോടി രൂപയിലെത്തി. GWP വാർഷികാടിസ്ഥാനത്തിൽ 18% വർദ്ധിച്ച് 4,968 കോടി രൂപയായി.

സംയോജിത അനുപാതം 2024 സാമ്പത്തിക വർഷത്തിൽ 96.7% ആയിരുന്നു, 2024 സാമ്പത്തിക വർഷം നാലാം പാദത്തിൽ 92.7% ആയിരുന്നു. ക്ലെയിം അനുപാതം 24 സാമ്പത്തിക വർഷത്തിൽ 66.5 ശതമാനവും 2024 സാമ്പത്തിക വർഷം നാലാം പാദത്തിൽ 64.1% ശതമാനവും ആയിരുന്നു.

മാനേജ്മെന്‍റിന്‍റെ ചെലവ് അനുപാതം 35% ആയിരിക്കണം എന്ന റെഗുലേറ്ററി ആവശ്യകതയ്‌ക്കെതിരെ കമ്പനി മാനേജ്‌മെൻ്റ് ചെലവ് അനുപാതം 30.7% ആയി കുറച്ച് വളർച്ചയ്ക്ക് അവസരമൊരുക്കി.

സ്റ്റാർ 2024 സാമ്പത്തിക വർഷത്തിൽ അണ്ടർ റൈറ്റിംഗ് ലാഭം തുടർന്നു.

X
Top