പുതുനിക്ഷേപത്തിൽ വൻകുതിപ്പുമായി കേരളം; 2021-25 കാലഘട്ടത്തിൽ മാത്രം 70,916 കോടിയുടെ 
പുതിയ നിക്ഷേപംഇന്ത്യയും യുഎഇയും സാമ്പത്തിക പങ്കാളിത്തം ശക്തിപ്പെടുത്തുന്നുയുഎസ് നവംബറോടെ തീരുവ പിന്‍വലിച്ചേയ്ക്കും: സിഇഎഡോളറിനെതിരെ വീണ്ടും ദുര്‍ബലമായി രൂപജിഎസ്ടി പരിഷ്‌കരണം: ജനങ്ങള്‍ക്ക് 2 ലക്ഷം കോടി രൂപയുടെ നേട്ടമെന്ന് നിർമ്മല സീതാരാമൻ

സർക്കാർ കോളേജുകളിലും സ്വകാര്യനിക്ഷേപത്തിന് ശുപാർശയുമായി ഉന്നത വിദ്യാഭ്യാസക്കമ്മിഷൻ

തിരുവനന്തപുരം: സർക്കാർ കോളേജുകളിലും സ്വകാര്യ നിക്ഷേപത്തിനുള്ള ശുപാർശയുമായി ഉന്നത വിദ്യാഭ്യാസക്കമ്മിഷൻ. സർക്കാർസഹായം സർവകലാശാലകൾക്ക് പകുതിയും കോളേജുകൾക്ക് 60 ശതമാനമായും ചുരുക്കണം. സർവകലാശാലകളിലെ പി.ജി. വിഭാഗങ്ങളിലും സർക്കാർ-എയ്ഡഡ് കോളേജുകളിലും കൂടുതൽ സ്വാശ്രയ കോഴ്സുകൾ തുടങ്ങാനുമൊക്കെ ശുപാർശയുണ്ട്. ഡോ. ശ്യാം ബി. മേനോൻ അധ്യക്ഷനായ കമ്മിഷൻ ഉന്നതവിദ്യാഭ്യാസമന്ത്രി ആർ. ബിന്ദുവിനു റിപ്പോർട്ട് നൽകി.

ഉന്നതവിദ്യാഭ്യാസ രംഗത്തേക്ക് കൂടുതൽ വിദ്യാർഥികളെ എത്തിക്കലാണ് ലക്ഷ്യം. പ്രവേശനം 2031-’32-ൽ 60 ശതമാനവും 2036-ൽ 75 ശതമാനവുമാക്കുകയാണ് ലക്ഷ്യം. അധ്യാപക നിയമനത്തിനായി പി.എസ്.സി. മാതൃകയിൽ ഹയർ എജുക്കേഷൻ സർവീസ് കമ്മിഷൻ രൂപവത്കരിക്കണം.

നടത്തിപ്പുചെലവിന്റെ 25-35 ശതമാനം തുക വിദ്യാർഥികളുടെ ഫീസിൽ നിന്നാവണം. 10-30 ശതമാനം മറ്റു സ്രോതസ്സുകളിലൂടെ കണ്ടെത്തണം. സ്വകാര്യസംഭാവന സ്വീകരിച്ചു പശ്ചാത്തല സൗകര്യവികസനം നടപ്പാക്കാം.

സ്വകാര്യ സർവകലാശാലകൾ സ്ഥാപിക്കാൻ പ്രത്യേക ബില്ലു പാസാക്കണം. കല്പിത സർവകലാശാലകൾക്ക് അനുമതി നൽകുന്നതിനെക്കാൾ സമ്പൂർണ സ്വകാര്യ സർവകലാശാലകൾ വരുന്നതു പ്രോത്സാഹിപ്പിക്കുകയാണ് ഉചിതം.

പരമ്പരാഗത കോഴ്സുകൾക്കുള്ള ഫീസ് കൂട്ടാതെ മുന്നോട്ടു പോവാനാവില്ല. സാമൂഹികവും സാമ്പത്തികവുമായി പിന്നാക്കം നിൽക്കുന്നവർക്ക് ഫീസിളവു നൽകാം. പട്ടികജാതി-പട്ടികവർഗ വിദ്യാർഥികൾക്ക് നൂറു ശതമാനം ഇളവുനൽകണം. ട്യൂഷൻ ഫീസിളവിന് ആറു ലക്ഷം വാർഷികവരുമാനപരിധി നിശ്ചയിക്കണം. ആറു മുതൽ പത്തുലക്ഷംവരെ വാർഷികവരുമാനമുള്ളവർക്ക് മൂന്നു സ്ലാബുകളിലായി ഫീസിളവു നൽകാം. പത്തു ലക്ഷത്തിലേറെ വരുമാനമുള്ളവരുടെ മക്കൾക്ക് ഫീസിളവു നൽകേണ്ടതില്ലെന്നും ശുപാർശയുണ്ട്.

  • മറ്റു ശുപാർശകൾ
  • സ്വകാര്യമേഖലയിൽ നിന്നുള്ള വിഭവസമാഹരണത്തിനായി നയരൂപവത്കരണം.
  • കോളേജുകൾക്കും മറ്റും സഹായധനം നൽകാൻ 5000 കോടി രൂപയുടെ കേരള ഉന്നതവിദ്യാഭ്യാസ നിധി. പണം സ്വരൂപിക്കാൻ നിശ്ചിത സാധനങ്ങളുടെ വിൽപ്പനയ്ക്കും സേവനങ്ങൾക്കുമായി ഒന്നോ രണ്ടോ ശതമാനം ഉന്നത വിദ്യാഭ്യാസ സെസ്.
  • വ്യവസായരംഗവുമായി ധാരണാപത്രം, കോർപ്പറേറ്റുകളുടെ സാമൂഹിക പ്രതിബദ്ധതാഫണ്ട് തുടങ്ങിയവ വഴി വരുമാനമുണ്ടാക്കാൻ സർവകലാശാലകൾക്ക് അനുമതി.
  • സ്വാശ്രയ കോളേജുകളെ നിയന്ത്രിക്കാൻ പ്രത്യേക ബോർഡ്.
  • സർവകലാശാലകളിലും സ്വയംഭരണ കോളേജുകളിലും ഗവേഷണപാർക്കുകൾ.

X
Top