കുതിച്ചുയർന്ന് വിഴിഞ്ഞം തുറമുഖം; ഒരു വർഷത്തിനിടെ എത്തിയത് 392 കപ്പലുകൾ, കൈകാര്യം ചെയ്തത് 8.3 ലക്ഷം കണ്ടെയ്നറുകൾടോള്‍ പിരിവ് വേഗത കൂട്ടാന്‍ നടപടിയുമായി ദേശീയപാത അതോറിട്ടിരാജ്യത്ത് ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങള്‍ വലിയ പ്രതിസന്ധി നേരിടുന്നുമൂന്നുമാസം കൊണ്ട് ഫാസ്റ്റാഗ് പിരിച്ചത് 20,682 കോടിരൂപഇന്ത്യ-യുഎസ് വ്യാപാരക്കരാർ: തുടർ ചർച്ചകൾക്കായി ഇന്ത്യൻ സംഘം വീണ്ടും അമേരിക്കയിലേക്ക്

ഇന്ത്യന്‍ ഓഫീസ് മേഖല 2023 ആദ്യപാദത്തില്‍ നേടിയത് 0.9 ബില്യണ്‍ ഡോളര്‍ നിക്ഷേപം

ന്യൂഡല്‍ഹി: 2023 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ റിയല്‍ എസ്‌റ്റേറ്റ് ഓഫീസ് മേഖലയില്‍ 0.9 ബില്യണ്‍ ഡോളറിന്റെ സ്ഥാപന നിക്ഷേപമുണ്ടായി. 41 ശതമാനം വാര്‍ഷികവര്‍ദ്ധനവാണിത്. പകര്‍ച്ചവ്യാധിയും ആഗോള മാന്ദ്യവും ഉണ്ടായിരുന്നിട്ടും, 2018 നും 2022 നും ഇടയില്‍ മൊത്തം നിക്ഷേപത്തിന്റെ 44 ശതമാനം വിഹിതം ഇന്ത്യയിലെ ഓഫീസ് മേഖലയുടേതാണ്.

ടയര്‍ 1, ടയര്‍ 2 നഗരങ്ങളിലെ വളര്‍ച്ചാ അവസരങ്ങള്‍, ആകര്‍ഷകവും സുസ്ഥിരവുമായ വരുമാനം, സ്ഥാപിത വിപണികളിലെ ശക്തമായ ഡിമാന്‍ഡ് എന്നിവയാല്‍ നയിക്കപ്പെടുന്നതിനാല്‍ ഇന്ത്യ മികച്ച ഓഫീസ് വിപണിയായി തുടരുന്നു.ആഗോള നിക്ഷേപകര്‍ ആഗ്രഹിക്കുന്നത് ഇന്ത്യന്‍ ഓഫീസ് മേഖലയിലേയ്ക്ക് പണമൊഴുക്കാനാണ്. അതേസമയം ഗുണനിലവാരമുള്ള ഓഫീസ് ആസ്തികളുടെ ലഭ്യതക്കുറവ് വെല്ലുവിളിയാണ്.

അതുകൊണ്ടുതന്നെ പുതിയ പ്രൊജക്ടുകള്‍ വികസിപ്പിക്കുന്നതിനായി ഡവലപ്പര്‍മാരും നിക്ഷേപകരും ചേര്‍ന്ന് സംയുക്ത സംരഭങ്ങള്‍ രൂപീകരിച്ചു. കോളിയേഴ്സ് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഈ കാര്യങ്ങളുള്ളത്.കഴിഞ്ഞ വര്‍ഷം മികച്ച ആറ് നഗരങ്ങളിലായി 50.3 ദശലക്ഷം ചതുരശ്ര അടി (എംഎസ്എഫ്) ഓഫീസ് ലീസിംഗാണ് നടന്നത്.

2023 ലെ ആദ്യ പാദത്തില്‍ മികച്ച ആറ് നഗരങ്ങളിലായി മൊത്തം 10.1 എംഎസ്എഫ് പാട്ടത്തിന് നല്‍കി, കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനേക്കാള്‍ 19 ശതമാനം കുറവാണിത്.

X
Top