മുതിർന്ന പൗരന്മാരുടെ സുരക്ഷയ്ക്കും ആരോഗ്യത്തിനും മുൻഗണന; വിപുലമായ പദ്ധതികളുമായി ‘വയോജന സൗഹൃദ ബജറ്റ്’ചെറുകിട സംരംഭങ്ങൾക്ക് ബജറ്റിൽ വൻ കൈത്താങ്ങ്തൊഴിലുറപ്പ് പദ്ധതി നടപ്പാക്കാൻ 1000 കോടി പ്രഖ്യാപിച്ച് കേരളംസമുദ്ര മേഖലയിലെ ലക്ഷ്യങ്ങള്‍ ഉയര്‍ത്തിക്കാണിച്ച് കൊമാര്‍സസാമ്പത്തിക സർവെയുടെ വിശദാംശങ്ങൾ

3,000 കോടി സമാഹരിക്കാൻ ആർബിഎൽ ബാങ്കിന് അനുമതി

മുംബൈ: 3,000 കോടി രൂപ സമാഹരിക്കാൻ ആർബിഎൽ ബാങ്കിന് ബോർഡിൻറെ അനുമതി. ഓഹരി ഉടമകളുടെ അംഗീകാരത്തിന് വിധേയമായി കടപ്പത്രങ്ങൾ ഇഷ്യൂ ചെയ്യുന്നതിലൂടെ 3,000 കോടി രൂപ വരെ സമാഹരിക്കുന്നതിനാണ് ബോർഡിന്റെ അനുമതി ലഭിച്ചത്. ബാങ്കിന്റെ ഡയറക്ടർ ബോർഡ് 2022 ഓഗസ്റ്റ് 22-ന് ചേർന്ന യോഗത്തിലാണ് നിർദിഷ്ട നിർദ്ദേശത്തിന് അനുമതി നൽകിയതെന്ന് ആർബിഎൽ ബാങ്ക് റെഗുലേറ്ററി ഫയലിംഗിൽ അറിയിച്ചു.

ധനസമാഹരണാനുമതിക്ക് പുറമെ, ഗജ ക്യാപിറ്റലിലെ മാനേജിംഗ് പാർട്ണറായ ഗോപാൽ ജെയിൻ, മൂന്ന് പതിറ്റാണ്ടിലേറെയായി ഗവേഷകനായ ശിവകുമാർ ഗോപാലൻ എന്നീ രണ്ട് പുതിയ അംഗങ്ങളെ ഡയറക്ടർ ബോർഡിലേക്ക് നിയമിക്കുന്നതിനും ബോർഡ് അംഗീകാരം നൽകി.

അതേസമയം ജെയിനെ (അഡീഷണൽ) നോൺ എക്സിക്യൂട്ടീവ് നോൺ-ഇന്ഡിപെൻഡന്റ് ഡയറക്ടറായി നിയമിച്ചപ്പോൾ അഞ്ച് വർഷത്തേക്ക് ബാങ്കിന്റെ (അഡീഷണൽ) നോൺ എക്സിക്യൂട്ടീവ് സ്വതന്ത്ര ഡയറക്ടറായാണ് ഗോപാലന്റെ നിയമനം. ജെയിനിന്റെ ബിസിനസ്സ് മിടുക്കും സാങ്കേതിക രംഗത്തെ ശിവകുമാറിന്റെ ശക്തമായ അനുഭവവും തങ്ങളുടെ ഓർഗനൈസേഷന് തന്ത്രപരമായ മൂല്യം കൊണ്ടുവരുമെന്ന് ബാങ്കിന്റെ ബോർഡ് ചെയർമാനായ പ്രകാശ് ചന്ദ്ര പറഞ്ഞു.

കൂടാതെ, യോഗത്തിൽ നിലവിലുള്ള ആർബിഎൽന്റെ എംപ്ലോയീസ് സ്റ്റോക്ക് ഓണർഷിപ്പ് പ്ലാനിൽ (ESOP) പ്രധാന ഭേദഗതികൾ വരുത്താൻ ബോർഡ് അംഗീകാരം നൽകി. 2022 ജൂൺ 30 ന് അവസാനിച്ച പാദത്തിൽ ബാങ്ക് 201.16 കോടി രൂപയുടെ അറ്റാദായം രേഖപ്പെടുത്തിയിരുന്നു.

X
Top