4 രാജ്യങ്ങളിലേക്ക് ഉള്ളി കയറ്റുമതിക്ക് അനുമതിഎണ്ണവില കുറയാനുള്ള സാധ്യത മങ്ങുന്നുക്രൂഡ് ഓയില്‍ ഇറക്കുമതി 21 മാസത്തെ ഉയര്‍ന്ന നിലയില്‍സർക്കാരിന്റെ ആണവോർജ പദ്ധതിയിൽ വമ്പന്മാർ ഭാഗമായേക്കുംസംരംഭകരായി സ്ത്രീകള്‍ വരുന്നത് സന്തോഷം: മുഖ്യമന്ത്രി

‘ഗവര്‍ണര്‍ ഓഫ് ദ ഇയര്‍’ അവാര്‍ഡ് ശക്തികാന്ത ദാസിന്

ന്യൂഡല്‍ഹി: സെന്‍ട്രല്‍ ബാങ്കിംഗ് പബ്ലിക്കേഷന്‍സിന്റെ 2022 ഗവര്‍ണര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ഗവര്‍ണര്‍ ശക്തികാന്ത ദാസിന്. പ്രതിസന്ധികള്‍ക്കിടയില്‍ ആര്‍ബിഐയെ സുരക്ഷിതമാക്കാന്‍ ദാസിനായെന്ന് പബ്ലിക്കേഷന്‍ പറയുന്നു. കോവിഡ് -19 പാന്‍ഡെമിക്, റഷ്യ-ഉക്രെയ്ന്‍ യുദ്ധം എന്നീ കനത്ത പരീക്ഷണങ്ങള്‍ അതിജീവിക്കാന്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ആര്‍ബിഐയ്ക്ക് സാധിച്ചു.

കോവിഡ്-19 ന്റെ ആരംഭം തൊട്ട് ബെഞ്ച്മാര്‍ക്ക് വായ്പാ നിരക്കുകളും മറ്റ് നിയന്ത്രണ ഉപകരണങ്ങളും ഫലപ്രദമായി ഉപയോഗിക്കാന്‍ ഇന്ത്യന്‍ കേന്ദ്രബാങ്കിനായി. ആദ്യഘട്ടത്തില്‍ നിരക്ക് കുറച്ച് പണലഭ്യത ഉറപ്പുവരുത്തിയ ബാങ്ക്, പിന്നീട് 2022 മെയ് മാസം തൊട്ട് ഇതിനോടകം 75 ബിപിഎസ് നിരക്ക് വര്‍ധനവിന് തയ്യാറായി. യുദ്ധസമാന സാഹചര്യം നേരിടാന്‍ ആര്‍ബിഐ തുടര്‍ച്ചയായി പരമ്പരാഗതവും ഇതരവുമായ നടപടികള്‍ സ്വീകരിച്ചു, സെന്‍ട്രല്‍ ബാങ്കിംഗ് പബ്ലിക്കേഷന്‍സ് പറയുന്നു.

കേന്ദ്രബാങ്കുകള്‍ക്കും അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങള്‍ക്കും പ്രാധാന്യം നല്‍കി സാമ്പത്തിക വിപണി വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന പ്രസാധകരാണ് സെന്‍ട്രല്‍ ബാങ്ക് പബ്ലിക്കേഷന്‍സ്. നേരത്തെ 2015 ല്‍ അന്നത്തെ ഗവര്‍ണര്‍ രഘുറാം രാജന് ഗവര്‍ണര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് ലഭിച്ചിരുന്നു.

X
Top