ഇന്ത്യയും യുഎഇയും സാമ്പത്തിക പങ്കാളിത്തം ശക്തിപ്പെടുത്തുന്നുയുഎസ് നവംബറോടെ തീരുവ പിന്‍വലിച്ചേയ്ക്കും: സിഇഎഡോളറിനെതിരെ വീണ്ടും ദുര്‍ബലമായി രൂപജിഎസ്ടി പരിഷ്‌കരണം: ജനങ്ങള്‍ക്ക് 2 ലക്ഷം കോടി രൂപയുടെ നേട്ടമെന്ന് നിർമ്മല സീതാരാമൻമികച്ച പ്രകടനവുമായി ഇന്ത്യൻ കയറ്റുമതി മേഖല

ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് സംബന്ധിച്ച കരട് ആര്‍ബിഐ സര്‍ക്കുലര്‍ ഉപഭോക്താക്കള്‍ക്ക് ഗുണം ചെയ്യും, ബാങ്കുകള്‍ക്ക് ബാധ്യത

ന്യൂഡല്‍ഹി: ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ സംബന്ധിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) പുറത്തിറക്കിയ കരട് സര്‍ക്കുലര്‍ ഉപഭോക്താക്കള്‍ക്ക് ഗുണം ചെയ്യും. അതേസമയം ബാങ്കുകള്‍ക്ക് അധിക ചെലവുകള്‍ വരുത്തുന്നതാണ് നിര്‍ദ്ദേശങ്ങള്‍, വിദഗ്ധര്‍ പറയുന്നു. ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഇഷ്യു ചെയ്യുമ്പോള്‍ അത് ഒന്നിലധികം കാര്‍ഡ് നെറ്റ് വര്‍ക്കുകളില്‍ വേണമെന്ന് ആര്‍ബിഐ സര്‍ക്കുലര്‍ ഇഷ്യുവര്‍മാരോട് നിര്‍ദ്ദേശിച്ചിരുന്നു.

ഇതുവഴി ഇഷ്ടാനുസരണം, മികച്ച ആനുകൂല്യങ്ങള്‍ പ്രദാനം ചെയ്യുന്ന കാര്‍ഡ് നെറ്റ് വര്‍ക്കുകള്‍ തെരഞ്ഞെടുക്കാന്‍ ഉപഭോക്താക്കള്‍ക്കാകും. അതിനായി ഒരു ഓപ്ഷന്‍ നല്‍കണമെന്നും സര്‍ക്കുലര്‍ നിര്‍ദ്ദേശിച്ചു. അതേസമയം, ഒരേ കാര്‍ഡില്‍ ഒന്നിലധികം കാര്‍ഡ് നെറ്റ് വര്‍ക്കുകള്‍ ബാങ്കുകള്‍ക്ക് ബാധ്യതയാണ്.

ഇത് അവരുടെ പ്രവര്‍ത്തന ചെലവ് വര്‍ദ്ധിപ്പിക്കുന്നു. കാര്‍ഡ് നെറ്റ് വര്‍ക്കുകള്‍ക്ക് ബാങ്കുകള്‍ വാര്‍ഷിക ഫീസ് നല്‍കേണ്ടിവരുമെന്നതിനാലാണ് ഇത്. ജൂലൈ 5 നാണ് ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ സംബന്ധിച്ച സര്‍ക്കുലറിന്റെ കരട് കേന്ദ്രബാങ്ക് പുറത്തിറക്കിയത്.

X
Top