ജമ്മു & കശ്മീരിലെ ലിഥിയം ഖനനത്തിനുള്ള ലേലത്തിൽ ഒരു കമ്പനി പോലും പങ്കെടുത്തില്ലരാജ്യത്തെ 83 ശതമാനം യുവാക്കളും തൊഴില് രഹിതരെന്ന് റിപ്പോര്ട്ട്ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി കുറയുന്നുവെനസ്വേലയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നത് നിർത്തി ഇന്ത്യകിൻഫ്ര പെട്രോകെമിക്കൽ പാർക്കിൽ ഇതുവരെ 227.77 കോടിയുടെ നിക്ഷേപം

എംപിസി മീറ്റിംഗ്: നിരക്ക് വര്‍ദ്ധനയുണ്ടാകില്ലെന്ന് ഗോള്‍ഡ്മാന്‍

ന്യൂഡല്‍ഹി: പോളിസി നിരക്കില്‍ മാറ്റം വരുത്താന്‍ ആര്‍ബിഐ തയ്യാറാകില്ലെന്ന് വാള്‍സ്ട്രീറ്റ് ബ്രോക്കറേജ് സ്ഥാപനം ഗോള്‍ഡ്മാന്‍ സാക്ക്‌സ് .പണപ്പെരുപ്പം നേരത്തെ പ്രവചിച്ചതിനേക്കാള്‍ 50 ബിപിഎസ് കുറയുമെന്ന് പ്രവചിച്ച അനലിസ്റ്റുകള്‍ അതുകൊണ്ടുതന്നെ ആര്‍ബിഐ 6.5 ശതമാനം റിപ്പോ നിലനിര്‍ത്തുമെന്ന് അറിയിച്ചു. ജൂണ്‍ 8 നാണ് പലിശ നിരക്ക് വര്‍ധന ചര്‍ച്ച ചെയ്യാനായി മോണിറ്ററി പോളിസി കമ്മിറ്റി യോഗം നടക്കുക.

ഈ വര്‍ഷം പണപ്പെരുപ്പം ശരാശരി 5.3 ശതമാനമായിരിക്കുമെന്ന് ഗോള്‍ഡ്മാന്‍ സാച്ച്‌സ് വിശകലന വിദഗ്ധര്‍ വെള്ളിയാഴ്ച അറിയിച്ചിരുന്നു. ഇത് റിസര്‍വ് ബാങ്ക് ടോളറന്‍സ് ബാന്‍ഡായ 2-6ശതമാനത്തിനുള്ളിലാണ്. മാത്രമല്ല ചില്ലറ പണപ്പെരുപ്പം ഏപ്രിലില്‍ 18 മാസത്തെ താഴ്ന്ന നിരക്കായ 4.7 ശതമാനത്തിലെത്തുകയും ചെയ്തു.

കോര്‍ പണപ്പെരുപ്പം 5.2 ശതമാനമായി കുറഞ്ഞു. മാര്‍ച്ചില്‍ 5.7 ശതമാനമായിരുന്നു ചില്ലറ പണപ്പെരുപ്പം. മോണിറ്ററി പോളിസി കമ്മിറ്റി കഴിഞ്ഞ വര്‍ഷം മെയ് മുതല്‍ പോളിസി റിപ്പോ നിരക്ക് ഉയര്‍ത്തുകയാണ്.

ഇതിനോടകം 250 ബേസിസ് പോയിന്റ് വര്‍ദ്ധനവ് വരുത്തി. എന്നാല്‍ ഏപ്രിലില്‍ നടന്ന യോഗത്തില്‍ റിപ്പോ നിരക്ക് 6.5 ശതമാനത്തില്‍ നിലനിര്‍ത്താന്‍ എംപിസി തയ്യാറായി. 4 ശതമാനം പണപ്പെരുപ്പമാണ് ആര്‍ബിഐയുടെ പ്രഖ്യാപിത ലക്ഷ്യം.

2-6 ശതമാനം സഹന പരിധിയാണ്.

X
Top