പ്രധാന വ്യവസായ മേഖലകളുടെ വളര്‍ച്ച സെപ്തംബറില്‍ ഇടിഞ്ഞുമോദിയ്ക്ക് ദീപാവലി ആശംസകള്‍ നേര്‍ന്ന് ട്രംപ്, വ്യാപാരക്കരാര്‍ ചര്‍ച്ചയായിവിഴിഞ്ഞത്ത് ഷിപ് ടു ഷിപ്പ് ബങ്കറിംഗ് തുടങ്ങി അദാനിഉത്സവകാല പെയ്‌മെന്റുകളില്‍ യുപിഐ മുന്നില്‍സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും ഇന്ത്യയിലേയ്ക്കുള്ള എണ്ണവിതരണം തുടരുന്നു: റഷ്യന്‍ വിദേശകാര്യ സഹമന്ത്രി ആന്‍ഡ്രി റുഡെന്‍കോ

വായ്പാ തട്ടിപ്പ്:ആര്‍ബിഐ പുതിയ നിയമം അവതരിപ്പിച്ചേക്കും

ന്യൂഡല്‍ഹി: തട്ടിപ്പ് അക്കൗണ്ടുകളെ നിയന്ത്രിക്കാന്‍ ആര്‍ബിഐ (റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ) പുതിയ നിയമം കൊണ്ടുവരുന്നു. മന: പൂര്‍വ്വം തിരിച്ചടവ് മുടക്കുന്നവരെ ലക്ഷ്യമിട്ട് പുറത്തിറക്കിയ വിജ്ഞാപനത്തിന് അനുസൃതമായിരിക്കും ഇക്കാര്യത്തില്‍ മാനദണ്ഡങ്ങള്‍.സുപ്രീം കോടി നിരീക്ഷണത്തിന്റെ ചുവടുപിടിച്ചാണിത്.

തിരിച്ചടവ് മുടക്കിയ വായ്പ അക്കൗണ്ട് ഹോള്‍ഡര്‍മാരെ ശ്രവിക്കണമെന്ന് സുപ്രീംകോടതി ബാങ്കുകളോടാവശ്യപ്പെട്ടിരുന്നു. വായ്പക്കാരുടെ അക്കൗണ്ടുകള്‍ തട്ടിപ്പായി തരംതിരിക്കുന്നതിന് മുമ്പ് വാദം കേള്‍ക്കണമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ഹിമ കോഹ്ലി എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചാണ് ഉത്തരവിട്ടത്. എസ്ബിഐ നല്‍കിയ അപ്പീലില്‍ തെലങ്കാന ഹൈക്കോടി ഉത്തരവ് ശരിവച്ചുകൊണ്ടായിരുന്നു വിധി.

വായ്പ തിരിച്ചടവ് വരുത്തിയവര്‍ സ്വാഭാവിക നീതിയ്ക്ക് അര്‍ഹരാണെന്നും പരമോന്നത കോടതി നിരീക്ഷിച്ചു. അക്കൗണ്ടുകള്‍ വഞ്ചനാപരമെന്ന് തരംതിരിക്കുമ്പോള്‍, കടം വാങ്ങിയവര്‍ സിവില്‍,ക്രിമിനല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും.

ഇതവരെ ‘ ബ്ലാക്ക്ലിസ്റ്റ്’ ചെയ്യുന്നതിന് തുല്യമാണ്. അക്കൗണ്ട് വഞ്ചനാപരമാക്കുമ്പോള്‍ അതിനുള്ള കാരണങ്ങള്‍ വിശദീകരിക്കാന്‍ ബാങ്കുകള്‍ ബാധ്യസ്ഥരാണെന്നും സുപ്രീംകോടതി പറയുന്നു. അതേസമയം എഫ്ഐആര്‍ തയ്യാറാക്കാന്‍ വായ്പാക്കാരനെ കേള്‍ക്കേണ്ടതില്ല.

മന:പൂര്‍വ്വം കുടിശ്ശിക വരുത്തുന്നവരുടെ അക്കൗണ്ടുകള്‍ വഞ്ചാനപരമെന്ന് തരംതിരിക്കാന്‍ 2016 ല്‍ ആര്‍ബിഐ നിര്‍ദ്ദേശിച്ചിരുന്നു. നീക്കം ഹൈക്കോടതികളില്‍ ചോദ്യം ചെയ്യപ്പെട്ടു. വിവിധ ഹൈക്കോടതികളുടെ വിധികള്‍ക്കെതിരായ അപ്പീലുകളിലാണ് സുപ്രീംകോടതി കേസില്‍ വാദം കേട്ടത്.

അതേസമയം അപ്പീലുകള്‍ ഒരുമിച്ച് ചേര്‍ക്കുന്നത് ആര്‍ബിഐയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും ചോദ്യം ചെയ്തിട്ടുണ്ട്. സ്വാഭാവിക നീതി ഉറപ്പാക്കാന്‍ തെലങ്കാന ഹൈക്കോടതി നേരത്തെ ആര്‍ബിഐയോട് നിര്‍ദ്ദേശിച്ചിരുന്നു. ഫ്രോഡ് ഐഡന്റിഫിക്കേഷന്‍ കമ്മിറ്റി (എഫ്‌ഐസി) വ്യായാമം രണ്ട് മാസത്തിനുള്ളില്‍ നടത്തണമെന്നും ഹൈക്കോടതി നിഷ്‌ക്കര്‍ഷിച്ചു.

X
Top