കയറ്റുമതി പ്രോത്സാഹനത്തിന് 25,060 കോടിയുടെ ഉത്തേജക പദ്ധതിതീ വിലയിൽ 10-ാം മാസവും കേരളം ഒന്നാമത്സെബിയുടെ മുന്നറിയിപ്പ്: ഡിജിറ്റല്‍ ഗോള്‍ഡ് കൂട്ടത്തോടെ പിന്‍വലിച്ച് നിക്ഷേപകര്‍ലോകത്തെ 10 ട്രെൻഡിംഗ് ടെസ്റ്റിനേഷനുകളിലൊന്നായി കൊച്ചിവ്യവസായ സൗഹൃദത്തിൽ നേട്ടം നിലനിർത്തി കേരളം

ലിക്വിഡിറ്റി: ബാങ്കുകളുടെ യോഗം വിളിച്ച് ആര്‍ബിഐ

മുംബൈ: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ഉദ്യോഗസ്ഥര്‍ പ്രൈമറി ഡീലര്‍മാരുമായും ബാങ്കുകളുമായും കൂടിക്കാഴ്ച നടത്തും. ലിക്വിഡിറ്റി കുറഞ്ഞ സാഹചര്യത്തിലാണ് നീക്കം. ലിക്വിഡിറ്റി കുറയുമ്പോള്‍ ബാങ്ക് വായ്പാ നിരക്കുകള്‍ വര്‍ദ്ധിക്കുകയും സര്‍ക്കാര്‍ ബോണ്ടുകളുടെ ആവശ്യകത കുറയുകയും ചെയ്യും.

കഴിഞ്ഞ രണ്ടാഴ്ചയായി മിച്ചത്തിനും കമ്മിയ്ക്കുമിടയില്‍ ചാഞ്ചാട്ടത്തിലാണ് ലിക്വിഡിറ്റി. ഈ പശ്ചാത്തലത്തില്‍ 110 ബില്യണ്‍ രൂപയുടെ (ഏകദേശം 1.25 ബില്യണ്‍ യുഎസ് ഡോളര്‍) ഏഴ് വര്‍ഷ സെക്യൂരിറ്റി ലേലം ആര്‍ബിഐ റദ്ദാക്കി. ബോണ്ട് വിലകളിലെ റാലി ഹ്രസ്വകാലത്തേയ്ക്കാകുമെന്നും യീല്‍ഡ് പ്രതീക്ഷിച്ച പോലെ താഴുന്നില്ലെന്നും ആര്‍ബിഐ കരുതുന്നു.

കുറഞ്ഞ യീല്‍ഡിനെ പിന്തുണയ്ക്കുന്നതിന് ആര്‍ബിഐ ബോണ്ട് വിതരണ കലണ്ടര്‍ പുന: ക്രമീകരിക്കുകയും കടം വാങ്ങുന്നത് കുറയ്ക്കാന്‍ സംസ്ഥാനങ്ങളെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. വിപണിയില്‍ ലഭ്യമായ ബോണ്ടുകളുടെ എണ്ണം കുറച്ച് ഡിമാന്റ് വര്‍ദ്ധിപ്പിക്കാനാണ് നീക്കം.

ബോണ്ട് യീല്‍ഡ് കൂടുതല്‍ കുറയാന്‍ സാധ്യതയുണ്ടെന്ന് ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര പറഞ്ഞു. വിദേശ വിപണിയിലും ആര്‍ബിഐ സജീവമായി ഇടപെടുന്നുണ്ട്. ഇത് ലിക്വിഡിറ്റിയെ ബാധിക്കും. വിദേശ കറന്‍സി വാങ്ങുന്നതിനും വില്‍ക്കുന്നതിനും അനുസൃതമായി കേന്ദ്രബാങ്ക് സംവിധാനത്തിലെ പണം ആഗിരണം ചെയ്യുകയോ കൂടുതല്‍ നല്‍കുകയോ ചെയ്യുന്നു.

X
Top