ടോള്‍ വരുമാനം 2027 ഓടെ 1.40 ലക്ഷം കോടിയാകുമെന്ന് നിതിൻ ഗഡ്കരിപൊതുമേഖല ബാങ്കുകളിലെ ഓഹരി വില്‍പന: ഉപദേഷ്ടാക്കളെ നിയമിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍ഇന്ത്യയുടെ മൊത്തം മൂല്യം 9.82 ലക്ഷം കോടി ഡോളറാകുംനിക്ഷേപ ഉടമ്പടി: ഒരു ഡസന്‍ രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ചയില്‍സാമ്പത്തിക സമത്വത്തില്‍ ഇന്ത്യ മെച്ചപ്പെടുന്നതായി ലോകബാങ്ക് റിപ്പോര്‍ട്ട്

വായ്പ ആപ്പുകൾ: ആർബിഐ പട്ടികയിൽ ഉൾപ്പെട്ടവ നിയമപരമെന്ന് ധനമന്ത്രി

ന്യൂഡൽഹി: നിയമപരമായ വായ്പ ആപുകളുടെ പട്ടിക തയാറാക്കാൻ ആർബിഐയോട് നിർദേശിച്ച് ധനമന്ത്രി നിർമ്മല സീതാരാമാൻ. ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ മന്ത്രാലയത്തോട് ആർബിഐ ലിസ്റ്റിലുള്ള ആപുകൾ മാത്രം ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പിൾ ആപ് സ്റ്റോറിലും നൽകിയാൽ മതിയെന്നും കേന്ദ്രമന്ത്രി നിർദേശം നൽകി.

താഴ്ന്ന വരുമാനക്കാരായ ആളുകൾക്ക് ഇത്തരം ആപുകൾ നിയമവിരുദ്ധമായി വായ്പ നൽകുന്നതിൽ ധനമന്ത്രി ആശങ്ക പ്രകടിപ്പിച്ചു. ഉയർന്ന പലിശ നിരക്കിൽ പ്രൊസസിങ് ഫീയും മറ്റ് ചില ചാർജുകളും ചുമത്തിയാണ് വായ്പ നൽകുന്നതെന്ന് ധനമന്ത്രാലയം ഇന്നലെ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

ഇത്തരം ആപുകൾ ഉപയോഗിച്ച് കള്ളപ്പണം വെളുപ്പിക്കലും നികുതിവെട്ടിപ്പും നടക്കുന്നുണ്ടെന്ന ആശങ്കയും ധനമന്ത്രി പങ്കുവെച്ചു. വ്യക്തികളുടെ സ്വകാര്യ വിവരങ്ങളും ആപുകളിലൂടെ ചോരുന്നുണ്ട്. നിയമപരമല്ലാത്ത പണമിടപാടുകൾ ആപുകൾ വഴി നടക്കുന്നതും ആശങ്കക്കിടയാക്കുന്നുവെന്ന് ധനമന്ത്രി പറയുന്നു.

കടലാസ് കമ്പനികൾ ഉൾപ്പടെ ഇത്തരം ആപുകളെ ഉപയോഗപ്പെടുത്തുന്നുണ്ടെന്നും ധനമന്ത്രാലയം വ്യക്തമാക്കുന്നു.

X
Top