അലുമിനിയം ഉത്പാദനം നിലയ്ക്കുന്നുഎണ്ണവിതരണം സാധാരണ നിലയിലാകാൻ ആറുമാസമോ അതിലധികമോ എടുത്തേക്കാമെന്ന് മുന്നറിയിപ്പ്ഹോർമുസ് കടലിടുക്ക് കടന്ന് രണ്ട് ഇന്ത്യൻ കപ്പലുകൾ; വഹിക്കുന്നത് 92,000 ടൺ എൽപിജിഎൽപിജി പ്രതിസന്ധി പരിഹരിക്കാൻ 10 കിലോ സിലിണ്ടർ വിതരണം ചെയ്യുമെന്ന പ്രചാരണം തള്ളി കേന്ദ്രംമിഡിൽ ഈസ്റ്റ് യുദ്ധത്തിൽ ആഗോള വ്യോമയാന വ്യവസായത്തിന് നഷ്ടമായത് 53 ബില്യൺ ഡോളർ

ചെറുകിട, ഇടത്തരം സംരഭങ്ങള്‍ക്ക് 20 ലക്ഷത്തിന്റെ പണയ രഹിത വായ്പ ലഭ്യമാക്കും

ന്യൂഡല്‍ഹി: ക്രെഡിറ്റ് ഗ്യാരണ്ടി സ്‌ക്കീമിന് കീഴില്‍ ചെറുകിട, ഇടത്തരം സംരഭങ്ങള്‍ക്ക് (എസ്എംഇ) 20 ലക്ഷം രൂപയുടെ പണയ രഹിത വായ്പകള്‍ കേന്ദ്രസര്‍ക്കാര്‍ ലഭ്യമാക്കും. നിലവില്‍ 10 ലക്ഷം രൂപയാണ് പണയ രഹിത വായ്പകളുടെ പരിധി.

പുതിയ പദ്ധതിയ്ക്ക് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) അനുമതി നല്‍കുന്നതോടെ ഇത് ഇരട്ടിയാകും. ട്രംപ് ഇന്ത്യയ്ക്ക് മേല്‍ ചുമത്തിയ 50 ശതമാനം തീരുവയെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായാണ് നീക്കം. ഇത് സംബന്ധിച്ച തീരുമാനം ആര്‍ബിഐ അടുത്തമാസമാദ്യം കൈക്കൊള്ളുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

2010 ലാണ് ക്രെഡിറ്റ് ഗ്യാരണ്ടി ഫണ്ട് ട്രസ്റ്റ് ഫോര്‍ മൈക്രോ ആന്‍ഡ് സ്‌മോള്‍ എന്റര്‍പ്രൈസസ് (CGTMSE) കൈകാര്യം ചെയ്യുന്ന സിജിഎസ് നിലവില്‍ വരുന്നത്. പണയരഹിത വായ്പ തിരിച്ചടക്കുന്നതില്‍ ഇടപാടുകാര്‍ വീഴ്ച വരുത്തുന്ന പക്ഷം ബാധ്യതയുടെ 75-90 ശതമാനം ഏറ്റെടുക്കാന്‍ ട്രസ്റ്റിനെ ബാധ്യതപ്പെടുത്തുന്നതാണിത്.

താരിഫുയര്‍ത്തുന്ന പ്രതിസന്ധി ഘട്ടത്തില്‍ എംഎസ്ഇകളെ പിന്തുണയ്‌ക്കേണ്ടത് അനിവാര്യമായതിനാലാണ് ഇത്തരമൊരു നീക്കം. കൂടുതല്‍ നടപടികള്‍ക്കായി മന്ത്രിതല ചര്‍ച്ചകള്‍ നടക്കുകയാണെന്നും റിപ്പോര്‍ട്ട്് പറയുന്നു.t

X
Top