അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

നിയന്ത്രണങ്ങള്‍ ഏകീകരിക്കാന്‍ ആര്‍ബിഐ അവലോകന സെല്‍ രൂപീകരിക്കുന്നു

ന്യൂഡല്‍ഹി: സങ്കീര്‍ണ്ണമായ നിയമാവലി ലളിതമാക്കുന്നതിനും വ്യക്തത വര്‍ദ്ധിപ്പിക്കുന്നതിനുമായി 8000 ത്തിലധികം നിയന്ത്രണങ്ങള്‍ ആര്‍ബിഐ (റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ) ഏകീകരിക്കുന്നു. ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര അറിയിച്ചതാണിത്.

ഇതില്‍ 5,000 എണ്ണം കാലഹരണപ്പെട്ടതും അനാവശ്യവുമാണ്. ബാക്കിയുള്ള 3,000 എണ്ണം പുതിയ ഒരു ചട്ടക്കൂടിന് കീഴില്‍ നിലനിര്‍ത്തുകയും പുനഃസംഘടിപ്പിക്കുകയും ചെയ്യും, ബിഎഫ്എസ്‌ഐ ഉച്ചകോടിയെ അഭിസംബോധന ചെയ്തുകൊണ്ട് മല്‍ഹോത്ര പറഞ്ഞു.

ബാങ്കുകള്‍ക്കും എന്‍ബിഎഫ്‌സികള്‍ക്കുമായി രണ്ട് മാസ്റ്റര്‍ സര്‍ക്കുലറുകള്‍ പുറത്തിറക്കാനാണ് ശ്രമം. നിലവിലെ നിയന്ത്രണങ്ങളെ 33 വിഭാഗങ്ങളായി തരംതിരിക്കുകയാണ് നിലവില്‍ കേന്ദ്രബാങ്ക്.

നിയമം പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുക, വ്യക്തത വര്‍ദ്ധിപ്പിച്ച് സ്ഥാപനങ്ങളുടെ ഭാരം കുറയ്ക്കുക എന്നിവയും ലക്ഷ്യമാണ്. നിയന്ത്രണങ്ങള്‍ പരിശോധിക്കുന്നതിനായി രു റെഗുലേറ്ററി അവലോകന സെല്‍ ആര്‍ബിഐ സ്ഥാപിക്കുന്നുണ്ട്. നിയന്ത്രണങ്ങളുടെ പ്രസക്തി, സാമ്പത്തിക സ്ഥിരത, ഉപഭോക്തൃ സംരക്ഷണം ഉറപ്പുവരുത്തുക എന്നിവ സെല്ലിന്റെ കര്‍ത്തവ്യമായിരിക്കും.

X
Top