ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

കേന്ദ്രസര്‍ക്കാറിനുള്ള ആര്‍ബിഐ ഡിവിഡന്റില്‍ കുറവ് വരാന്‍ സാധ്യത

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാറിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) നല്‍കുന്ന വാര്‍ഷിക ഡിവിഡന്റില്‍ കുറവ് വരാന്‍ സാധ്യത. ബാങ്കുകള്‍ക്ക് ഉയര്‍ന്ന പലിശ നല്‍കേണ്ടിവരുന്നതാണ് കാരണം. നിലവില്‍ 3.35 ശതമാനമാണ് റിവേഴ്‌സ് റിപ്പോ നിരക്ക്.

മാത്രമല്ല, ആഗോളതലത്തില്‍ ബോണ്ട് വിലയിടിവ് വരുമാനത്തെ ബാധിക്കും. രൂപ 10 ശതമാനം താഴ്ചവരിക്കുകയും ചെയ്തു. 2022 ല്‍ ആര്‍ബിഐ കേന്ദ്രസര്‍ക്കാറിന് നല്‍കിയത് 30,307 കോടി രൂപമാത്രമാണ്.

പത്ത് വര്‍ഷത്തെ കുറഞ്ഞ തുക. നടപ്പ് വര്‍ഷത്തില്‍ തുക വീണ്ടും കുറയും. 2021 സാമ്പത്തിക വര്‍ഷത്തില്‍ ഈയിനത്തില്‍ 99126 കോടി രൂപ നല്‍കാനായിരുന്നു.

2018-19ലാണ് (ജൂലൈ-ജൂണ്‍) സെന്‍ട്രല്‍ ബാങ്ക് എക്കാലത്തെയും ഉയര്‍ന്ന തുക കൈമാറിയത്. 1.76 ലക്ഷം കോടി രൂപ. ആര്‍ബിഐയുടെ ഉയര്‍ന്ന ഡിവിഡന്റ് കൈമാറ്റം, പ്രത്യേകിച്ച് 2018-19 മുതല്‍, കേന്ദ്രസര്‍ക്കാറിന് ആശ്വാസമാണ്.

2018-19 ന് ശേഷമാണ് കോവിഡ് പകര്‍ച്ചവ്യാധി ലോകമെമ്പാടും പടരുന്നത്.

X
Top