Alt Image
വീടും ഭൂമിയും വിൽക്കുമ്പോഴുള്ള ഇൻഡക്സേഷൻ എടുത്ത് കളഞ്ഞത് ബാദ്ധ്യതയാകും; റി​യ​ൽ​ ​എ​സ്‌​റ്റേ​റ്റ് ​മേഖലയുടെ ഭാവിയിൽ ആ​ശ​ങ്ക​യോടെ നി​ക്ഷേ​പ​ക​ർവമ്പൻ കപ്പൽ കമ്പനികൾ വിഴിഞ്ഞത്തേക്ക് എത്തുന്നുചൈനീസ് കമ്പനികളുടെ നിക്ഷേപ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നുധാതുക്കള്‍ക്ക്‌ നികുതി ചുമത്താന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ട്: സുപ്രീംകോടതിഭക്ഷ്യ വിലക്കയറ്റം നേരിടാൻ 10,000 കോടിയുടെ പദ്ധതിയുമായി സര്‍ക്കാര്‍

ധനകാര്യ ടെക്ക് കമ്പനികൾക്ക് മൂക്കുകയറിടാൻ റിസർവ് ബാങ്ക്

കൊച്ചി: ഓൺലൈൻ ധനകാര്യ കമ്പനികൾക്ക് മേൽ നിയന്ത്രണം കടുപ്പിക്കാൻ റിസർവ് ബാങ്ക് ഒരുങ്ങുന്നു. രാജ്യത്തെ മുൻനിര പേയ്മെന്റ് ആപ്പായ പേടിഎമ്മിന്റെ ബാങ്കിംഗ് വിഭാഗത്തിന് അപ്രതീക്ഷിതമായി കഴിഞ്ഞ മാസം പ്രധാന സേവനങ്ങൾക്ക് വിലക്ക് ‌ഏർപ്പെടുത്തിയതിന് പിന്നാലെയാണ് മറ്റ് ഫിൻടെക്കുകളുടെയും ഇടപാടുകൾ പരിശോധിക്കുന്നത്.

ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ശേഖരിച്ചില്ലെന്നും ഒരാളുടെ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് ആയിരക്കണക്കിന് വ്യാജ അക്കൗണ്ടുകൾ തുറന്ന് കള്ളപ്പണ ഇടപാടുകൾ നടത്താൻ അവസരമൊരിക്കിയെന്നും ഉൾപ്പെടെയുള്ള നിരവധി ആരോപണങ്ങളാണ് പ്രധാന ഫിൻടെക്ക് സ്ഥാപനങ്ങൾ നേരിടുന്നത്.

വർഷങ്ങളായി ഫിൻടെക്ക് സ്ഥാപനങ്ങളെ നിയന്ത്രിക്കുന്നതിൽ വളരെ അയഞ്ഞ സമീപനമാണ് റിസർവ് ബാങ്ക് സ്വീകരിച്ചിരുന്നത്. യു.പി.ഐ ജനപ്രിയമാക്കുന്നതിന് ഫിൻടെക്കുകൾ വലിയ പങ്ക് വഹിച്ചതിനാൽ ഉദാരമായ നയമാണ് ഇക്കാര്യത്തിൽ സ്വീകരിച്ചത്.

നിക്ഷേപം സ്വീകരിക്കുന്നതു മുതൽ വായ്പാ വിതരണവും മറ്റ് ധനകാര്യ സേവനങ്ങളും ഫിൻടെക്കുകൾ വഴി നൽകുകയാണ്.

ഓൺലൈൻ തട്ടിപ്പുകളുടെ എണ്ണം കുറയ്ക്കാൻ ഫിൻടെക്കുകളുടെ നിയന്ത്രണത്തിലൂടെ കഴിയുമെന്നാണ് റിസർവ് ബാങ്കിന്റെ വിലയിരുത്തൽ. കഴിഞ്ഞ വർഷം ഏപ്രിൽ മുതൽ സെപ്തംബർ വരെയുള്ള കാലയളവിൽ ധനകാര്യ തട്ടിപ്പുകളുടെ എണ്ണം 68 ശതമാനം ഉയർന്ന് 14,000 കടന്നിരുന്നു.

മൊത്തം ഒരു ലക്ഷം കോടി രൂപയിലധികം തട്ടിപ്പാണ് ഇക്കാലയളവിൽ റിപ്പോർട്ട് ചെയ്തത്.

ക്രെഡിറ്റ് കാർഡ് തട്ടിപ്പുകൾ, ഓൺലൈൻ പണാപഹരണം തുടങ്ങിയവ ഗണ്യമായി കൂടുകയാണെന്നും റിസർവ് ബാങ്ക് റിപ്പോർട്ടിൽ പറയുന്നു.

X
Top