കയറ്റുമതി പ്രോത്സാഹനത്തിന് 25,060 കോടിയുടെ ഉത്തേജക പദ്ധതിതീ വിലയിൽ 10-ാം മാസവും കേരളം ഒന്നാമത്സെബിയുടെ മുന്നറിയിപ്പ്: ഡിജിറ്റല്‍ ഗോള്‍ഡ് കൂട്ടത്തോടെ പിന്‍വലിച്ച് നിക്ഷേപകര്‍ലോകത്തെ 10 ട്രെൻഡിംഗ് ടെസ്റ്റിനേഷനുകളിലൊന്നായി കൊച്ചിവ്യവസായ സൗഹൃദത്തിൽ നേട്ടം നിലനിർത്തി കേരളം

2000 രൂപ നോട്ടുകളില്‍ 88 ശതമാനവും തിരിച്ചെത്തി

ന്യൂഡല്‍ഹി: ജൂലൈ 31 വരെ പ്രചാരത്തിലുണ്ടായിരുന്ന 2,000 രൂപ നോട്ടുകളുടെ മൂല്യം 42,000 കോടി രൂപയാണെന്ന് റിസര്‍വ് ബാങ്ക്. “ജൂലൈ 31 ന് ബിസിനസ്സ് അവസാനിക്കുമ്പോള്‍ പ്രചാരത്തിലുള്ള 2,000 രൂപ നോട്ടുകള്‍ 0.42 ലക്ഷം കോടി രൂപയുടേതാണ്. അതായത്  2023 മെയ് 19 വരെ പ്രചാരത്തിലുണ്ടായിരുന്ന 2,000 രൂപ നോട്ടുകളില്‍ 88 ശതമാനവും തിരിച്ചെത്തി,”റിസര്‍വ് ബാങ്ക് പ്രസ്താവനയില്‍ പറഞ്ഞു.

ബാങ്കുകളില്‍ നിന്ന് ലഭിച്ച കണക്കുകള്‍ പ്രകാരം,തിരികെ ലഭിച്ച 2,000 രൂപ നോട്ടുകളുടെ മൊത്തം മൂല്യം 3.14 ലക്ഷം കോടി രൂപയാണ്. ഇതില്‍ 87 ശതമാനവും നിക്ഷേപത്തിന്റെ രൂപത്തിലാണ്. ബാക്കി 13 ശതമാനം കൈമാറ്റം ചെയ്യപ്പെട്ടു.

അവസാന ദിവസങ്ങളിലെ തിരക്കൊഴിവാക്കാന്‍ കൈവശമുള്ള 2000 രൂപ നോട്ടുകള്‍ ഉടന്‍ മാറ്റിയെടുക്കണമെന്ന് ആര്‍ബിഐ നിര്‍ദ്ദേശിച്ചു. സെപ്തംബര്‍ 30 വരെയാണ് നോട്ടുകള്‍ മാറ്റിയെടുക്കാന്‍ സമയം അനുവദിച്ചിരിക്കുന്നത്. ബാങ്കുകളില്‍ നിക്ഷേപം നടത്താനും കൈമാറ്റം ചെയ്യാനും അനുമതിയുണ്ട്.

2023 മെയ് 19നായിരുന്നു പ്രചാരത്തില്‍ നിന്ന് 2000 രൂപ നോട്ടുകള്‍ പിന്‍വലിക്കുന്നതായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) പ്രഖ്യാപിച്ചത്.  3.56 ലക്ഷം കോടി രൂപ മൂല്യമുള്ള 2000 രൂപയുടെ നോട്ടുകളായിരുന്നു അന്ന് പ്രചാരത്തിലുണ്ടായിരുന്നത്.

X
Top