കുതിച്ചുയർന്ന് വിഴിഞ്ഞം തുറമുഖം; ഒരു വർഷത്തിനിടെ എത്തിയത് 392 കപ്പലുകൾ, കൈകാര്യം ചെയ്തത് 8.3 ലക്ഷം കണ്ടെയ്നറുകൾടോള്‍ പിരിവ് വേഗത കൂട്ടാന്‍ നടപടിയുമായി ദേശീയപാത അതോറിട്ടിരാജ്യത്ത് ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങള്‍ വലിയ പ്രതിസന്ധി നേരിടുന്നുമൂന്നുമാസം കൊണ്ട് ഫാസ്റ്റാഗ് പിരിച്ചത് 20,682 കോടിരൂപഇന്ത്യ-യുഎസ് വ്യാപാരക്കരാർ: തുടർ ചർച്ചകൾക്കായി ഇന്ത്യൻ സംഘം വീണ്ടും അമേരിക്കയിലേക്ക്

ബാങ്കുകളുടെ അനൗപചാരിക എന്‍ഡിഎഫ് നിയന്ത്രണങ്ങള്‍ നീക്കി ആര്‍ബിഐ

ന്യൂഡല്‍ഹി: നോണ്‍-ഡെലിവറബിള്‍ ഫോര്‍വേഡ് മാര്‍ക്കറ്റില്‍ (എന്‍ഡിഎഫ്) വ്യാപാരം ചെയ്യുന്നതിന് ബാങ്കുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന അനൗപചാരിക നിയന്ത്രണങ്ങള്‍, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) നീക്കി. ബാങ്കര്‍മാര്‍ റോയിട്ടേഴ്‌സിനെ അറിയിച്ചതാണിക്കാര്യം.

രൂപയുടെ ചാഞ്ചാട്ടം നിയന്ത്രിക്കാന്‍ ഒക്ടോബറിലാണ് ആര്‍ബിഐ ഈ നിയന്ത്രണങ്ങള്‍ ഏര്‍പെടുത്തിയത്.

ഒക്ടോബറില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 83.29 എന്ന റെക്കോര്‍ഡ് താഴ്ചയിലെത്തിയിരുന്നു. രൂപ കൈവരിച്ച ആപേക്ഷിക സ്ഥിരത നിയന്ത്രണങ്ങള്‍ നീക്കാന്‍ കേന്ദ്രബാങ്കിനെ സഹായിച്ചു, ബാങ്കര്‍മാര്‍ പറഞ്ഞു.

82.55 രൂപ നിരക്കിലാണ് ഡോളറിനെതിരെ നിലവില്‍ രൂപയുള്ളത്.

X
Top