മുംബൈ: വീണ്ടുമൊരു നിരക്ക് കുറയ്ക്കലിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ഓഗസ്റ്റില്‍ തയ്യാറായേക്കും. പിഎന്‍ബി മെറ്റ്‌ലൈഫ് ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് ഓഫീസര്‍ സഞ്ജയ് കുമാര്‍ പറയുന്നു.
കുറഞ്ഞ പണപ്പെരുപ്പ നിരക്കും മികച്ച മണ്‍സൂണും മെച്ചപ്പെട്ട ആഗോള ചരക്ക് വിലകളും ഇതിലേയ്ക്കാണ് വിരല്‍ ചൂണ്ടുന്നത്. ഇക്കാരണങ്ങള്‍ക്കൊണ്ടുതന്നെ 2026 സാമ്പത്തികവര്‍ഷത്തില്‍ പണപ്പെരുപ്പം ആര്‍ബിഐ പ്രവചനമായ 3.7 ശതമാനത്തേക്കാള്‍ കുറഞ്ഞെക്കുമെന്നും കുമാര്‍ പറഞ്ഞു.
2026 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ ഓട്ടോമൊബൈല്‍ മേഖല ശക്തമായ ഒരു വളര്‍ച്ചയ്ക്ക് തയ്യാറെടുക്കുകയാണെന്ന് അദ്ദേഹം വിശ്വസിക്കുന്നു. ഇത് ഗ്രാമങ്ങളിലേയും നഗരങ്ങളിലേയും ഉപഭോഗശേഷിയെ കാണിക്കുന്നു. 2026 രണ്ടാംപകുതിയില്‍ വാഹനങ്ങളുടെ എണ്ണത്തിലെ വളര്‍ച്ച ഇരട്ടിയാകുമെന്നാണ് നിഗമനം.
ഹോട്ടലുകള്‍, ടൂറിസം, ക്വിക്ക് കൊമേഴ്സ് മേഖലകളില്‍ ഇടത്തരം,ദീര്‍ഘകാലാടിസ്ഥാനത്തില്‍ പിഎന്‍ബി മെറ്റ്‌ലൈഫിന് ബുള്ളിഷ് വീക്ഷണമാണുള്ളത്. അനുകൂലമായ മാക്രോ, മൈക്രോ സാഹചര്യങ്ങള്‍ ഈ മേഖലയെ സഹായിക്കും.
ദ്രുത ഗതിയിലുള്ള ഡിജിറ്റൈസേഷനും മൊബൈല്‍-ഫസ്റ്റ് ഉപഭോഗ രീതികളും സേവന വിതരണത്തെ പുന:ര്‍നിര്‍മ്മിക്കുകയാണെന്നും കുമാര്‍ പറഞ്ഞു.