ടോള്‍ വരുമാനം 2027 ഓടെ 1.40 ലക്ഷം കോടിയാകുമെന്ന് നിതിൻ ഗഡ്കരിപൊതുമേഖല ബാങ്കുകളിലെ ഓഹരി വില്‍പന: ഉപദേഷ്ടാക്കളെ നിയമിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍ഇന്ത്യയുടെ മൊത്തം മൂല്യം 9.82 ലക്ഷം കോടി ഡോളറാകുംനിക്ഷേപ ഉടമ്പടി: ഒരു ഡസന്‍ രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ചയില്‍സാമ്പത്തിക സമത്വത്തില്‍ ഇന്ത്യ മെച്ചപ്പെടുന്നതായി ലോകബാങ്ക് റിപ്പോര്‍ട്ട്

രൂപ അന്താരാഷ്ട്രവത്ക്കരണ്ത്തിനുള്ള നടപടികള്‍ നിര്‍ദ്ദേശിച്ച് ആര്‍ബിഐ പാനല്‍

ന്യൂഡല്‍ഹി: ഇന്ത്യന് രൂപയുടെ അന്താരാഷ്ട്രവല് ക്കരണത്തിന് ഹ്രസ്വകാല, ദീര് ഘകാല നടപടികള് നിര് ദ്ദേശിച്ചിരിക്കയാണ് റിസര് വ് ബാങ്ക് നിയോഗിച്ച സമിതി.ഇന്ത്യന് കറന് സിയെ ഐഎംഎഫിന്റെ സ്പെഷ്യല് ഡ്രോയിംഗ് റൈറ്റ് സ് (എസ്ഡിആര് ) ബാസ്‌കറ്റില് ഉള് പ്പെടുത്തുന്നതിനുള്ള ശ്രമങ്ങള് ഉള് പ്പെടെയുള്ളവ നിര്‍ദ്ദേശങ്ങളില്‍ പെടുന്നു. അംഗരാജ്യങ്ങളുടെ ഔദ്യോഗിക കരുതല്‍ ശേഖരത്തിന് അനുബന്ധമായി ഐഎംഎഫ് സൃഷ്ടിച്ച അന്താരാഷ്ട്ര കരുതല്‍ ആസ്തിയാണ് എസ്ഡിആര്‍.

യുഎസ് ഡോളര്‍, യൂറോ, ചൈനീസ് യുവാന്‍, ജാപ്പനീസ് യെന്‍, ബ്രിട്ടീഷ് പൗണ്ട് എന്നീ കറന്‍സികളുടെ ഒരു ബാസ്‌കറ്റ് എസ്ഡിആറിനെ നിര്‍വചിക്കുന്നു. ആര്‍ബിഐ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ആര്‍ എസ് റാത്തോയുടെ നേതൃത്വത്തിലുള്ള ഇന്റര്‍ ഡിപ്പാര്‍ട്ട്മെന്റല്‍ ഗ്രൂപ്പ് (ഐഡിജി) അന്താരാഷ്ട്രവല്‍ക്കരണം ഒരു പ്രക്രിയയാണെന്ന് വിശദീകരിച്ചു. മുന്‍കാലങ്ങളില്‍ എടുത്ത എല്ലാ ശ്രമങ്ങളും അതിന്റെ തുടര്‍ച്ചയും പ്രക്രിയയുടെ ഭാഗമാണ്. രൂപയില്‍ വിദേശത്തും ഇന്ത്യയിലും അക്കൗണ്ട് തുറക്കുന്നതിന് പ്രവാസികളെ പ്രോത്സാഹിപ്പിക്കുക, രൂപയിലുള്ള ഇന്‍വോയ്സിംഗ്, സെറ്റില്‍മെന്റ്, പെയ്മന്റ് എന്നിവയ്ക്കായി ക്രമീകരണം നടത്തുക എന്നിവയും സമിതി നിര്‍ദ്ദേശിച്ച കാര്യങ്ങളാണ്.

അതിര്ത്തി കടന്നുള്ള ഇടപാടുകള്ക്കായി ഇന്ത്യന് പേയ്മെന്റ് സംവിധാനങ്ങള് മറ്റ് രാജ്യങ്ങളുമായി സംയോജിപ്പിക്കാനും ഇന്ത്യന് രൂപ പരിപോഷിപ്പിച്ചുകൊണ്ട് സാമ്പത്തിക വിപണികളെ ശക്തിപ്പെടുത്താനും ഐഎന്ആര് ഇടപാടുകളുടെയും വില കണ്ടെത്തലിന്റെയും കേന്ദ്രമായി ഇന്ത്യയെ മാറ്റാനും സമിതി ശുപാര്ശ ചെയ്തു.

X
Top