ഇന്ത്യയും യുഎഇയും സാമ്പത്തിക പങ്കാളിത്തം ശക്തിപ്പെടുത്തുന്നുയുഎസ് നവംബറോടെ തീരുവ പിന്‍വലിച്ചേയ്ക്കും: സിഇഎഡോളറിനെതിരെ വീണ്ടും ദുര്‍ബലമായി രൂപജിഎസ്ടി പരിഷ്‌കരണം: ജനങ്ങള്‍ക്ക് 2 ലക്ഷം കോടി രൂപയുടെ നേട്ടമെന്ന് നിർമ്മല സീതാരാമൻമികച്ച പ്രകടനവുമായി ഇന്ത്യൻ കയറ്റുമതി മേഖല

രൂപയുടെ മൂല്യത്തകര്‍ച്ച: സ്‌പോട്ട് വിപണിയില്‍ 3.66 ബില്യണ്‍ ഡോളര്‍ വിദേശ നാണ്യം വിറ്റഴിച്ച് ആര്‍ബിഐ

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) സ്‌പോട്ട് ഫോറിന്‍ എക്‌സ്‌ചേഞ്ച് വിപണിയില്‍ 3.66 ബില്യണ്‍ ഡോളര്‍ വിദേശ നാണ്യം വിറ്റഴിച്ചു. കേന്ദ്രബാങ്കിന്റെ പ്രതിമാസ ബുള്ളറ്റിനാണ് ഇക്കാര്യം അറിയിച്ചത്. ജൂണില്‍ 1.16 ബില്യണ്‍ ഡോളര്‍ വാങ്ങിയ ആര്‍ബിഐ 4.83 ബില്യണ്‍ വിറ്റഴിക്കുകയായിരുന്നു.

യുഎസ് താരിഫുമായി ബന്ധപ്പെട്ട അനിശ്ചിതത്വത്തെ തുടര്‍ന്ന് ജൂണ്‍ മാസത്തില്‍ രൂപ കനത്ത സമ്മര്‍ദ്ദം നേരിട്ടിരുന്നു. എങ്കിലും ഇന്ത്യയുടെ വിദേശ മേഖല മിതമായ കറന്റ് അക്കൗണ്ട് കമ്മിയും 11 മാസത്തെ ഇറക്കുമതിക്ക് ആവശ്യമായ ഫോറെക്‌സ് കരുതല്‍ ശേഖരവും നിലനിര്‍ത്തുന്നു.

ആഗോള വ്യാപാര അനിശ്ചിതത്വങ്ങളുടെയും എഫ്പിഐ ഒഴുക്കിന്റെയും പ്രതിഫലനമായി ജൂലൈയില്‍ യുഎസ് ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിഞ്ഞു. എങ്കിലും വളരുന്ന വിപണികളില്‍ കുറഞ്ഞ അസ്ഥിരതയുള്ള കറന്‍സിയാണ് രൂപ.

എസ്്ആന്റ്പി ഇന്ത്യയുടെ സോവറിന്‍ റേറ്റിംഗ് ഉയര്‍ത്തിയതിനെത്തുടര്‍ന്ന് ഇന്ത്യന്‍ കറന്‍സി നേട്ടമുണ്ടാക്കിയതായി ആര്‍ബിഐ ബുള്ളറ്റിന്‍ അവകാശപ്പെട്ടു.
മെയ് മാസത്തില്‍ ബാങ്ക് സ്‌പോട്ട്് വിപണിയില്‍ 1.76 മില്യണ്‍ ഡോളര്‍ വാങ്ങിയിരുന്നു.

X
Top