ആവശ്യമെങ്കില്‍ ഇനിയും നിരക്ക് കുറയ്ക്കുമെന്ന് ആര്‍ബിഐ ഗവര്‍ണര്‍രാസവള ഇറക്കുമതിക്ക് പുതിയ സാദ്ധ്യതകൾ തേടി ഇന്ത്യപ്രത്യക്ഷ നികുതി സമാഹരണത്തിൽ ഇടിവ്ജൂണിൽ ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണം കൂടിഇന്ത്യയിലേക്ക് കുതിച്ചൊഴുകി ബ്രസീൽ, അമേരിക്കൻ ക്രൂഡ് ഓയിൽ

ആവശ്യമെങ്കില്‍ ഇനിയും നിരക്ക് കുറയ്ക്കുമെന്ന് ആര്‍ബിഐ ഗവര്‍ണര്‍

മുംബൈ: ആവശ്യമെങ്കില്‍ ഇനിയും നിരക്ക് കുറയ്ക്കാന്‍ തയ്യാറാകുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര. സിഎന്‍ബിസി-ടിവി18 ന് നല്‍കിയ അഭിമുഖത്തിലാണ് ഇദ്ദേഹം ഇക്കാര്യം പറഞ്ഞത്. ബാങ്കിന്റേത് ന്യൂട്രല്‍ കാഴ്ചപ്പാടാണെന്ന് പറഞ്ഞ ഗവര്‍ണര്‍ നിരക്ക് വര്‍ധിപ്പിക്കാനോ കുറയ്ക്കാനോ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി. ഏപ്രില്‍-ജൂണ്‍ പാദത്തിലെ കുറഞ്ഞ പണപ്പെരുപ്പ കണക്കുകള്‍ കേന്ദ്ര ബാങ്ക് വിലയിരുത്തും.

‘ഞങ്ങള്‍ക്ക് നിഷ്പക്ഷ നിലപാടാണ് ഇക്കാര്യത്തിലുള്ളത്. ഡാറ്റയും സാഹചര്യവും പരിശോധിച്ച് ഉചിതമായ തീരുമാനമെടുക്കും’ അദ്ദേഹം പറഞ്ഞു.

ജൂണില്‍ 50 ബേസിസ് പോയിന്റ് നിരക്ക് കുറക്കാന്‍ ആര്‍ബിഐയുടെ മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി) തയ്യാറായിരുന്നു.

‘സാഹചര്യം എംപിസി കണക്കിലെടുക്കും, തുടര്‍ന്ന് സമ്പദ്വ്യവസ്ഥയ്ക്ക് ആവശ്യമാണെന്ന് കരുതുന്ന നടപടികളെടുക്കും. പണപ്പെരുപ്പം കുറവാണെങ്കില്‍, വളര്‍ച്ച കുറവാണെങ്കില്‍, തീര്‍ച്ചയായും നിരക്കുകള്‍ കുറയ്ക്കാന്‍ കഴിയും’ ഗവര്‍ണര്‍ വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ജൂണില്‍ ചില്ലറ പണപ്പെരുപ്പം ആറ് വര്‍ഷത്തെ താഴ്ന്ന നിരക്കിലെത്തിയിരുന്നു. അതേസമയം കമ്പനികളുടെ വരുമാന സീസണ്‍ നിരാശാജനകവുമാണ്. അതുകൊണ്ടുതന്നെ നിരക്ക് കുറയ്ക്കാനുള്ള മുറവിളി പല കോണുകളില്‍ നിന്നും ഉയരുന്നു.

ജൂണിലെ 50 ബേസിസ് പോയിന്റ് ഉള്‍പ്പെടെ ഫെബ്രുവരി യ്ക്ക് ശേഷം മോണി ട്ടറി പോളിസി കമ്മിറ്റി മൂന്ന് തവണ ഇതിനോടകം നിരക്കുകള്‍ കുറച്ചിട്ടുണ്ട്.

X
Top