ഇന്ത്യയുടെ പ്രധാന കല്‍ക്കരി ദാതാവായി റഷ്യഇലക്ട്രോണിക്‌സ് പാര്‍ട്ട്‌സ് നിര്‍മ്മാണത്തിനായി 600 മില്യണ്‍ ഡോളര്‍ പദ്ധതി ആവിഷ്‌ക്കരിച്ച് ആന്ധ്ര പ്രദേശ്ആര്‍ബിഐ പലിശ നിരക്ക് കുറയ്ക്കാന്‍ തയ്യാറാകില്ലെന്ന് സാമ്പത്തിക വിദഗ്ധര്‍മാനുഫാക്ച്വറിംഗ് പിഎംഐ 16 മാസത്തെ ഉയരത്തില്‍ഇന്ത്യയുമായുള്ള വ്യാപാര ഉടമ്പടി പെട്ടെന്ന് സാധ്യമാകില്ലെന്ന് യുഎസ് പ്രതിനിധി

ആര്‍ബിഐ പലിശ നിരക്ക് കുറയ്ക്കാന്‍ തയ്യാറാകില്ലെന്ന് സാമ്പത്തിക വിദഗ്ധര്‍

മുംബൈ: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) പ്രധാന പലിശ നിരക്ക് 5.5 ശതമാനത്തില്‍ നിലനിര്‍ത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. സാമ്പത്തിക വിദഗ്ധരുമായി നടത്തിയ അഭിമുഖത്തിന്റെ വെളിച്ചെത്തില്‍ എഎന്‍ഐയാണ് ഈ കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഓഗസ്റ്റ് 5 മുതല്‍ 7 വരെയാണ് ആര്‍ബിഐയുടെ മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി) യോഗം നടക്കുന്നത്.

ആര്‍ബിഐ ‘വെയ്റ്റ് ആന്‍ഡ് വാച്ച്’ സമീപനം സ്വീകരിക്കുമെന്ന് ബാങ്ക് ഓഫ് ബറോഡയിലെ സാമ്പത്തിക വിദഗ്ധന്‍ ദീപന്‍വിത മജുംദാര്‍ പ്രതീക്ഷിക്കുന്നു. പിരമല്‍ ഗ്രൂപ്പ് ചീഫ് ഇക്കണോമിസ്റ്റ് ദേബാപം ചൗദരിയ്ക്കും സമാന അഭിപ്രായമാണുള്ളത്. വരാനിരിക്കുന്ന എംപിസിയില്‍ ആര്‍ബിഐ നിരക്ക് അതേപടി നിലനിര്‍ത്തിയേക്കും.

അതേസമയം ഒക്ടോബറില്‍ 25 ബേസിസ് പോയിന്റുകളുടെ കുറവ് പ്രതീക്ഷിക്കാമെന്ന് ചൗദരി അഭിപ്രായപ്പെട്ടു. കേന്ദ്രബാങ്ക് നിരക്ക് കുറയ്ക്കുമെന്നാണ് ബാങ്കിംഗ്, വിപണി വിദഗ്ധന്‍ അജയ് ബാഗ്ഗ വിശ്വസിക്കുന്നത്. ‘അടുത്ത ആഴ്ച നടക്കുന്ന യോഗത്തില്‍ നിരക്കുകള്‍ 25 ബേസിസ് പോയിന്റുകള്‍ കുറയ്ക്കാന്‍ ആര്‍ബിഐ തയ്യാറായേക്കും,’ ബഗ്ഗ എഎന്‍ഐയോട് പറഞ്ഞു.

അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും കേന്ദ്രബാങ്ക് നിരക്ക് അതേപടി നിലനിര്‍ത്തുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ക്കിടയിലെ പൊതു അഭിപ്രായം. പ്രത്യേകിച്ചും ഫെഡ് റിസര്‍വും ബാങ്ക് ഓഫ് ജപ്പാനും നിരക്ക് നിലനിര്‍ത്തിയ പശ്ചാത്തലത്തില്‍.

അതേസമയം യുഎസ് ചുമത്തിയ താരിഫുകള്‍ ഇന്ത്യയുടെ വളര്‍ച്ചയെ ബാധിക്കുമെന്ന കാര്യത്തില്‍ അവര്‍ക്ക് ഏകാഭിപ്രായമാണ്.

X
Top