ടോള്‍ വരുമാനം 2027 ഓടെ 1.40 ലക്ഷം കോടിയാകുമെന്ന് നിതിൻ ഗഡ്കരിപൊതുമേഖല ബാങ്കുകളിലെ ഓഹരി വില്‍പന: ഉപദേഷ്ടാക്കളെ നിയമിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍ഇന്ത്യയുടെ മൊത്തം മൂല്യം 9.82 ലക്ഷം കോടി ഡോളറാകുംനിക്ഷേപ ഉടമ്പടി: ഒരു ഡസന്‍ രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ചയില്‍സാമ്പത്തിക സമത്വത്തില്‍ ഇന്ത്യ മെച്ചപ്പെടുന്നതായി ലോകബാങ്ക് റിപ്പോര്‍ട്ട്

ഫോറെക്‌സ് വിപണിയില്‍ ഇടപെടുന്നത് ആര്‍ബിഐ തുടരുമെന്ന് എംഒഎഫ്എസ്എല്‍

ന്യൂഡല്‍ഹി: രൂപയുടെ അസ്ഥിരത തടയാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ), തങ്ങളുടെ ഇടപെടല്‍ തുടരുമെന്ന് ബ്രോക്കറേജ് സ്ഥാപനം മോത്തിലാല്‍ ഓസ്വാള്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് (എംഒഎഫ്എസ്എല്‍). യു.എസ് ഫെഡ് റിസര്‍വ് നിരക്ക് വര്‍ദ്ധിപ്പിക്കുന്നതിനാല്‍ ഡോളര്‍ ശക്തിപ്പെടുകയാണ്. ഇതും റഷ്യ-ഉക്രൈയ്ന്‍ യുദ്ധം കാരണമുണ്ടാകുന്ന ഇറക്കുമതി ചെലവുകളുമാണ് രൂപയുടെ മൂല്യമിടിക്കുന്നത്.

നവംബര്‍ 2 ന് യുഎസ് ഫെഡ്,പോളിസി നിരക്ക് 75 ബേസിസ് പോയിന്റ് വര്‍ദ്ധിപ്പിച്ച് 3.754 ശതമാനമാക്കിയിരുന്നു. അടുത്ത യോഗത്തോടെ നിരക്ക് വര്‍ദ്ധനവിന്റെ അളവ് കുറയുമെന്ന് സൂചന നല്‍കുകയും ചെയ്തു. ഇത് തുടര്‍ച്ചയായ നാലാം തവണയാണ് ഫെഡ് റിസര്‍വ് നിരക്ക് വര്‍ദ്ധിപ്പിക്കുന്നത്.

ഇത്തരം സാഹചര്യങ്ങളില്‍ ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് കരുതല്‍ ശേഖരം സമാഹരിക്കപ്പെടുന്നതെന്ന് എംഒഎഫ്എസ്എല്ലിന്റെ ഫോറെക്‌സ് ആന്‍ഡ് ബുള്ളിയന്‍ അനലിസ്റ്റ് ഗൗരംഗ് സോമയ്യ പറയുന്നു. രൂപ 85 മുതല്‍ 85.50 വരെ താഴാനുള്ള സാധ്യതയാണ് അദ്ദേഹം കാണുന്നത്. ശക്തിപ്പെടുന്ന പക്ഷം 80.20 നിലവാരത്തില്‍ പ്രതിരോധം രൂപപ്പെടും.

ഡോളര്‍ വില്‍പ്പന ഉള്‍പ്പെടെ ലിക്വിഡിറ്റി മാനേജ്‌മെന്റിലൂടെയാണ് ആര്‍ബിഐ സാധാരണ വിപണിയില്‍ ഇടപെടാറുള്ളത്. ഈ വര്‍ഷം,ഫോറെക്‌സ് കരുതല്‍ ശേഖരം ഏകദേശം 100 ബില്യണ്‍ ഡോളര്‍ കുറഞ്ഞു. നിലവില്‍ 525 ബില്യണ്‍ ഡോളറാണ് ഫോറെക്‌സ് ശേഖരം.

ഇത് 2020 ജൂലൈയ്ക്ക് ശേഷമുള്ള കുറഞ്ഞ നിലവാരമാണ്. ഫെഡറല്‍ റിസര്‍വും ബാങ്ക് ഓഫ് ഇംഗ്ലണ്ടും നിരക്ക് വര്‍ദ്ധനവിന്റെ വേഗത മന്ദഗതിയിലാക്കുമെന്ന് സൂചന നല്‍കിയിട്ടുണ്ട്. പക്ഷേ ഡാറ്റയെ ആശ്രയിക്കുന്നത് തുടരും.

ഭൗമ രാഷ്ട്രീയ പ്രശ്‌നങ്ങള്‍ സങ്കീര്‍ണ്ണമാവുകയാണെങ്കില്‍ ഡോളര്‍ ഉയരുമെന്നും അത് രൂപ പോലുള്ള കറന്‍സികളെ ഇടിവിലേയ്ക്ക് നയിക്കുമെന്നും സോമയ്യ പറഞ്ഞു.

X
Top