മാർച്ചിൽ എൽപിജി ഉപഭോഗത്തിൽ ഇടിവ്ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് ഉയര്‍ത്തി ഏഷ്യന്‍ ഡെവലപ്മെന്റ് ബാങ്ക്ഇറാൻ എണ്ണക്കപ്പലുകൾക്ക് സിക്ക തുറമുഖത്ത് അനുമതി നൽകി ഇന്ത്യയുഎസ് വിപണിയിലേക്കുള്ള ഇന്ത്യന്‍ വസ്ത്ര കയറ്റുമതിയില്‍ 28 ശതമാനം ഇടിവ്ഡീസല്‍, എടിഎഫ് കയറ്റുമതി തീരുവ ഉയര്‍ത്തി

പണലഭ്യത നിലനിര്‍ത്താന്‍ ആര്‍ബിഐ 18 ബില്യണ്‍ ഡോളര്‍ ബോണ്ടുകള്‍ വാങ്ങേണ്ടി വരും -ഐസിഐസിഐ ബാങ്ക്

ന്യൂഡല്‍ഹി: ബാങ്കിംഗ് സംവിധാനത്തില്‍ പണലഭ്യത നിലനിര്‍ത്താന്‍ ആര്‍ബിഐ (റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ) 1.5 ട്രില്യണ്‍ രൂപയുടെ സര്‍ക്കാര്‍ ബോണ്ട് വാങ്ങുമെന്ന് ഐസിഐസിഐ ബാങ്ക്. സിആര്‍ആര്‍ (ക്യാഷ് റിസര്‍വ് റേഷ്യോ) കുറയ്ക്കാനും സാധ്യതയുണ്ട്.

ബാങ്കിംഗ് പണലഭ്യത നിലനിര്‍ത്തുന്നതിനായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ ക്യാഷ് റിസര്‍വ് അനുപാതം അര പോയിന്റ് കുറയ്ക്കും, ഐസിഐസിഐ ബാങ്ക് ലിമിറ്റഡ് ഗവേഷണ ഗ്രൂപ്പ് മേധവി ബി പ്രസന്ന പറഞ്ഞു. ഡിസംബര്‍ പാദത്തില്‍ ബോണ്ട് വാങ്ങാനും തുടങ്ങും. തെരഞ്ഞടുപ്പിനോടനുബന്ധിച്ച് പണം സിസ്റ്റത്തില്‍ നിന്ന് പുറത്തേയ്‌ക്കൊഴുകുമെന്നും അതുകൊണ്ടുതന്നെ ബാങ്കിംഗ് സംവിധാനത്തില്‍ പണലഭ്യത കുറയുമെന്നും അനുമാനിക്കപ്പെടുന്നു.

വായ്പ ഡിമാന്റ് വര്‍ദ്ധിക്കുന്ന ഒക്ടോബറിലാണ് രാജസ്ഥാന്‍, മധ്യപ്രദേശ്,ചത്തിഗഢ് എന്നീ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കുക. ഇത് മുന്‍കൂട്ടി കണ്ടാണ് നീക്കം. നിരവധി സംസ്ഥാന തിരഞ്ഞെടുപ്പുകളും അടുത്ത വര്‍ഷം നടക്കുന്ന ദേശീയ തിരഞ്ഞെടുപ്പുകളും കാരണം പണമൊഴുക്ക് കൂടും.

ബാങ്കിംഗ് സംവിധാനത്തിലേയ്ക്ക് വരുന്ന അതേ വേഗതയില്‍ പുറത്ത് പോകും, പ്രസന്ന നിരീക്ഷിച്ചു. ബ്ലൂംബെര്‍ഗ് ഇക്കണോമിക്‌സ് സമാഹരിച്ച കണക്കുകള്‍ പ്രകാരം ബാങ്കിംഗ് സംവിധാനത്തിലെ അധിക പണലഭ്യത 740 ബില്യണ്‍ രൂപയായി കുറഞ്ഞിട്ടുണ്ട്. നേരത്തെ 3 ട്രില്യണ്‍ രൂപയുണ്ടായിരുന്ന സ്ഥാനത്താണിത്.

റിപ്പോ ലേലത്തിലൂടെ മെയ് 19 ന് റിസര്‍വ് ബാങ്ക് 468 ബില്യണ്‍ രൂപ ബാങ്കിംഗ് സംവിധാനത്തിലേക്ക് ഒഴുക്കിയിരുന്നു.

X
Top