‘2025 കേരള ടൂറിസത്തിന് മികച്ച വര്‍ഷമായിരുന്നു’ശൈത്യകാലത്ത് ഇന്ത്യൻ നഗരങ്ങളിൽ മുട്ട വിലയിൽ വർധനഇന്ത്യൻ വ്യോമയാനരംഗത്തേക്ക് കൂടുതൽ കമ്പനികൾവളര്‍ച്ചയില്‍ ഇന്ത്യ ലോകത്തെ ഞെട്ടിക്കുമെന്ന് ഗോള്‍ഡ്മാന്‍ സാക്സ്വിദേശപഠനത്തിന് ഇന്ത്യൻ വിദ്യാർഥികൾ ഒഴുക്കിയത് 6.2 ലക്ഷം കോടി

ആര്‍ബിഐ ഡോളര്‍ വാങ്ങിയിരിക്കാമെന്ന് വ്യാപാരികള്‍

ന്യൂഡല്‍ഹി: ആര്‍ബിഐ (റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ) വിദേശ വിനിമയ വിപണിയില്‍ ഡോളര്‍ വാങ്ങിയിരിക്കാമെന്ന് വ്യാപാരികള്‍. രൂപയുടെ മൂല്യം നിര്‍ണ്ണായക ലെവലില്‍ തുടരുന്നതിനിടയിലാണ് വ്യാപാരികള്‍ റോയിട്ടേഴ്സിനോട് ഇങ്ങിനെ പ്രതികരിച്ചത്.വ്യാഴാഴ്ച രാവിലത്തെ സെഷനില്‍ രൂപ 81.7750 ആയി മെച്ചപ്പെട്ടിരുന്നു.

ബുധനാഴ്ച 82.0550 നിരക്കിലായിരുന്നു ഇന്ത്യന്‍ കറന്‍സിയില്‍ ട്രേഡിംഗ്.. രണ്ട് വലിയ പൊതുമേഖലാ ബാങ്കുകള്‍ 81.80 ലെവലിന് സമീപം ഡോളര്‍ വാങ്ങി, ഇത് റിസര്‍വ് ബാങ്കിന് വേണ്ടിയാണെന്ന് വ്യാപാരികള്‍ പറയുന്നു. ജര്‍മ്മന്‍ ബാങ്കാണ് ഡോളര്‍ ഓഫര്‍ ചെയ്യുന്നത്.

കൂടാതെ, ഫെബ്രുവരി ഡെലിവറിക്കായി പൊതുമേഖലാ ബാങ്കുകള്‍ വില്‍പന/വാങ്ങല്‍ സ്വാപ്പുകള്‍ നടത്തുന്നുണ്ട്.ഫോറെക്‌സ് മാര്‍ക്കറ്റ് പങ്കാളികള്‍ പറയുന്നതനുസരിച്ച്, വിനിമയ നിരക്കിലെ ചാഞ്ചാട്ടം തടയാന്‍ സെന്‍ട്രല്‍ ബാങ്ക് സ്‌പോട്ട് ആന്‍ഡ് ഫോര്‍വേഡ് മാര്‍ക്കറ്റില്‍ ഇടപെടുന്നുണ്ട്.

X
Top