തൊഴിലില്ലായ്മ നിരക്ക് ഓഗസ്റ്റില്‍ 5.1 ശതമാനമായി കുറഞ്ഞുഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ ആദ്യപാദ വളര്‍ച്ചാ നിരക്ക് ലോകത്തിലെ ഉയര്‍ന്നത്:  ശിവരാജ് സിംഗ് ചൗഹാന്‍ഡോളറിനെതിരെ 8 പൈസ നേട്ടത്തില്‍ രൂപനിക്ഷേപത്തട്ടിപ്പിന് കേന്ദ്ര ധനമന്ത്രിയുടെ വ്യാജ എഐ വീഡിയോ; ജാഗ്രത വേണമെന്ന് സൈബർ പോലീസ്ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സാധ്യമായി;പി രാജീവ്

2000 രൂപ നോട്ട് പിന്‍വലിക്കല്‍; കാരണം വ്യക്തമാക്കാനാകില്ലെന്ന് ആര്‍ബിഐ

ന്യൂഡല്‍ഹി: 2000 രൂപ നോട്ടുകള്‍ പിന്‍വലിക്കാനുള്ള കാരണം വെളിപെടുത്താനാകില്ലെന്ന് ആര്‍ബിഐ (റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ). ദേശീയ സുരക്ഷയേയും സാമ്പത്തിക താല്‍പര്യത്തേയും മാനിച്ചാണിത്. മാത്രമല്ല, ഇക്കാര്യങ്ങള്‍ വെളിപെടുത്തുന്നത് വിദേശ രാജ്യവുമായുള്ള ബന്ധത്തെ ബാധിക്കും.

പരമാധികാരം, സമഗ്രത, സുരക്ഷ, ശാസ്ത്രീയ അല്ലെങ്കില്‍ സാമ്പത്തിക താല്‍പ്പര്യങ്ങള്‍, വിദേശ രാജ്യവുമായുള്ള ബന്ധം എന്നിവയെ ബാധിക്കുന്ന വിവരങ്ങള്‍ വെളിപ്പെടുത്താന്‍ വിവരാവകാശ നിയമത്തിലെ സെക്ഷന്‍ 8 (1) (എ) പ്രകാരം ഒരു പൊതു അതോറിറ്റിക്ക് അനുവാദമില്ല.തൃണമൂല്‍ കോണ്‍ഗ്രസ് (ടിഎംസി) ദേശീയ വക്താവ് സാകേത് ഗോഖലെ നല്‍കിയ വിവരാവകാശ അപേക്ഷയ്ക്ക് മറുപടിയായി സെന്‍ട്രല്‍ ബാങ്ക് ചൂണ്ടിക്കാട്ടി.

കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമനെ ടാഗ് ചെയ്തുകൊണ്ട് ഗോഖലെ റിസര്‍വ് ബാങ്കിന്റെ പ്രതികരണം ട്വിറ്ററില്‍ പങ്കുവച്ചു.2,000 രൂപ നോട്ടുകള്‍ പിന്‍വലിക്കാനുള്ള തീരുമാനവുമായി ബന്ധപ്പെട്ട ഫയലുകള്‍, കത്തിടപാടുകള്‍, മെമ്മോകള്‍ ഫയല്‍കുറിപ്പുകള്‍ എന്നിവ ഗോഖലെ നേരത്തെ റിസര്‍വ്് ബാങ്കിനോട് ആവശ്യപ്പെട്ടിരുന്നു.

അതേസമയം,2,000 രൂപ നോട്ടുകള്‍ നിക്ഷേപിച്ചതിലൂടെ 1.8 ലക്ഷം കോടി രൂപയുടെ അധിക പണലഭ്യതയുണ്ടായതായി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു.2,000 രൂപ നോട്ടുകള്‍ മുഴുവന്‍ തിരിച്ചെത്തുന്നത് 3 ലക്ഷം കോടി രൂപയുടെ അധിക പണലഭ്യത സൃഷ്ടിക്കും, ദ്വൈതമാസ ധനനയം പ്രഖ്യാപിച്ച ശേഷം നടത്തിയ പത്രസമ്മേളനത്തില്‍ ദാസ് നിരീക്ഷിച്ചു.

X
Top