എട്ടാം ശമ്പള കമ്മീഷന്‍ ഉടന്‍വ്യാപാര കരാർ: കാറ്, വൈൻ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുടെ വില കുറയുംഇന്ത്യ – ഇയു വ്യാപാര കരാർ: അടിമുടി മാറാൻ ആഗോള വ്യാപാരം2026ലെ സാമ്പത്തിക സര്‍വേ നാളെ അവതരിപ്പിക്കുംവിഴിഞ്ഞത്ത് എത്തുന്നത് 16,000 കോടി രൂപയുടെ വികസനം

ഫസ്റ്റ് ലോസ് ഡിഫോള്‍ട്ട് ഗ്യാരണ്ടി (എഫ്എല്‍ഡിജി) ചട്ടക്കൂടിന് റിസര്‍വ് ബാങ്ക് അനുമതി

ന്യൂഡല്‍ഹി: ബാങ്കുകളുമായും എന്‍ബിഎഫ്‌സികളുമായും പങ്കാളിത്തം സ്ഥാപിക്കാന്‍ ഫിന്‍ടെക്കുകളെ അനുവദിക്കുന്ന ഫസ്റ്റ് ലോസ് ഡിഫോള്‍ട്ട് ഗ്യാരണ്ടി (എഫ്എല്‍ഡിജി) പ്രോഗ്രാമിന് റിസര്‍വ് ബാങ്ക് അനുമതി. ഡിജിറ്റല്‍ വായ്പാ ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുന്ന നീക്കം ഡാറ്റാ-ടെക് എന്‍ബിഎഫ്‌സികള്‍ക്കും ഫിന്‍ടെക്കുകള്‍ക്കും ഗുണം ചെയ്യും, റിപ്പോര്‍ട്ട് പറഞ്ഞു.

ആര്‍ബിഐ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളും (ആര്‍ഇ) മറ്റ് വായ്പാ ദാതാക്കളും (എല്‍എസ്പി) തമ്മിലുള്ള പങ്കാളിത്ത ക്രമീകരണം അഥവാ ഡിഫോള്‍ട്ട് ലോസ് ഗ്യാരണ്ടി (ഡിഎല്‍ജി) പരിശോധനയ്ക്ക് വിധേയമാക്കിയെന്നും മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്ക് വിധേയമായി അവയ്ക്ക് അനുമതി നല്‍കാന്‍ തീരുമാനിച്ചെന്നും ആര്‍ബിഐ (റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ) സര്‍ക്കുലറില്‍ പറയുന്നു.

കുടിശ്ശികയുള്ള പോര്‍ട്ട്‌ഫോളിയോയിലെ ഡിഎല്‍ജി പരിരക്ഷ, മൊത്തം തുകയുടെ 5% കവിയാന്‍ പാടില്ലെന്ന് ചട്ടക്കൂടില്‍ ആര്‍ബിഐ നിഷ്‌ക്കര്‍ഷിച്ചു. പരോക്ഷ ഗ്യാരണ്ടി ക്രമീകരണങ്ങളുടെ കാര്യത്തില്‍, അടിസ്ഥാന വായ്പാ പോര്‍ട്ട്‌ഫോളിയോയുടെ 5% ത്തിന് തുല്യമായ തുകയില്‍ കൂടുതല്‍ പ്രകടന റിസ്‌ക് ഡിഎല്‍ജി ദാതാവ് വഹിക്കില്ല.കൂടാതെ, വായ്പയെടുക്കുന്നയാള്‍ തിരിച്ചടയ്ക്കാത്തപക്ഷം, പരമാവധി 120 ദിവസത്തിനുള്ളില്‍ സ്ഥാപനങ്ങള്‍ ഡിഎല്‍ജി ആവശ്യപ്പെടണം.

ഡിഎല്‍ജി പരിരക്ഷ കണക്കിലെടുക്കാതെ ആസ്തികളെ നിഷ്‌ക്രിയ ആസ്തിയായി അംഗീകരിക്കുകയും അതിനായി പ്രൊവിഷനിംഗ് നടത്തുകയും ചെയ്യാന്‍ വായ്പാദാതാക്കള്‍ക്കാകും.

ക്രെഡിറ്റ് വ്യാപനം ശക്തിപ്പെടുത്തുകയും ഡിജിറ്റല്‍ വായ്പാ ആവാസവ്യവസ്ഥയെ സഹായിക്കുകയും ചെയ്യുന്ന നടപടിയാണിതെന്ന് ക്രെഡിറ്റ് ഫെയര്‍ സ്ഥാപകന്‍ ആദിത്യ ദമാനി പ്രതികരിച്ചു. ഡിജിറ്റല്‍ വായ്പയില്‍ ഫസ്റ്റ് ലോസ് ഡിഫോള്‍ട്ട് ഗ്യാരണ്ടി (എഫ്എല്‍ഡിജി) ക്രമീകരണങ്ങള്‍ അനുവദിക്കുന്നതിന് ഒരു റെഗുലേറ്ററി ചട്ടക്കൂട് കൊണ്ടുവരാന്‍ റിസര്‍വ് ബാങ്ക് തീരുമാനിച്ചതായി പഞ്ചാബ് നാഷണല്‍ ബാങ്ക് (പിഎന്‍ബി) എംഡിയും സിഇഒയുമായ അതുല്‍ കുമാര്‍ ഗോയല്‍ പറഞ്ഞു. അതുപോലെ, സമ്മര്‍ദ്ദത്തിലായ ആസ്തികള്‍ വീണ്ടെടുക്കുന്നതിനായി ചട്ടക്കൂട് പരിഗണനയിലാണ്.

ഇത് ആര്‍ബിഐയ്ക്ക് കീഴിലുള്ള സ്ഥാപനങ്ങളുടെ പരസ്പര സഹകരണം ശക്തിപ്പെടുത്തും.

ഒരു ഫിന്‍ടെക് കമ്പനിയും നിയന്ത്രിത സ്ഥാപനങ്ങളായ (ആര്‍ഇ) ബാങ്കുകള്‍,ഇതര ധനകാര്യ കമ്പനികള്‍ എന്നിവ തമ്മിലുള്ള ഒരു ക്രമീകരണമാണ് എഫ്എല്‍ഡിജി. ഇതില്‍ വായ്പ നഷ്ടത്തിന് ഫിന്‍ടെക്ക് ആര്‍ഇകള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നു.

X
Top