
ന്യൂഡല്‍ഹി: ഫ്‌ലോട്ടിംഗ് റേറ്റ് സേവിംഗ്‌സ് ബോണ്ട് (2020) പലിശ നിരക്ക് 7.15 ശതമാനത്തില്‍ നിന്ന് 7.35 ശതമാനമാക്കി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ഉയര്‍ത്തി.നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റിന്റെ (എന്‍എസ്സി) പലിശ നിരക്ക് സര്‍ക്കാര്‍ ഉയര്‍ത്തിയതിന് പിന്നാലെയാണ് തീരുമാനം. ഫ്‌ലോട്ടിംഗ് ബോണ്ട് പലിശ നിരക്ക് എന്‍എസ്സി നിരക്കുമായി ബന്ധിപ്പിച്ചിരിക്കുന്നു.
2020 ജൂണ്‍ 26-ന് പുറപ്പെടുവിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്, ഫ്‌ലോട്ടിംഗ് റേറ്റ് ബോണ്ടുകള്‍, എന്‍എസ്‌സി നിരക്കിനേക്കാള്‍ 0.35 ശതമാനം അധികമായിരിക്കണം. ചെറുകിട സമ്പാദ്യ പലിശ നിരക്ക് വര്‍ദ്ധനയ്ക്ക് ശേഷം, 2022-23 സാമ്പത്തിക വര്‍ഷത്തിലെ ജനുവരി-മാര്‍ച്ച് പാദത്തില്‍ എന്‍എസ്സിക്ക് 7% പലിശ ലഭിക്കും. മുന്‍പാദത്തില്‍ 6.8 ശതമാനമായിരുന്നു പലിശ.
നേരത്തെ പിന്‍വലിച്ച 7.75% നികുതിയുള്ള ബോണ്ടുകള്‍ക്ക് പകരമായാണ് ആര്‍ബിഐ ഫ്‌ലോട്ടിംഗ് റേറ്റ് ബോണ്ടുകള്‍ പുറത്തിറക്കിയത്. സ്‌കീം വിജ്ഞാപനം അനുസരിച്ച്, പുതുതായി ലോഞ്ച് ചെയ്ത ബോണ്ടുകളുടെ സവിശേഷതകള്‍ ഇപ്രകാരമാണ്:
എ) റസിഡന്റ് വ്യക്തികള്‍ക്കും ഹിന്ദു അവിഭക്ത കുടുംബങ്ങള്‍ക്കും (HUFs) ഈ ബോണ്ടുകളില്‍ നിക്ഷേപിക്കാം.
ബി) കുറഞ്ഞ നിക്ഷേപം പരമാവധി തുകയ്ക്ക് പരിധിയില്ലാതെ 1,000 രൂപയില്‍ ആരംഭിക്കുന്നു.
സി) ബോണ്ടുകള്‍ക്ക് ഏഴ് വര്‍ഷത്തെ കാലാവധിയുണ്ട്. 60 വയസും അതില്‍ കൂടുതലുമുള്ള വ്യക്തിഗത നിക്ഷേപകര്‍ക്ക് അകാല പിന്‍വലിക്കലുകള്‍ അനുവദനീയമാണ്.
ഡി) ക്യുമുലേറ്റീവ് അടിസ്ഥാനത്തില്‍ പലിശ നല്‍കില്ല. പലിശ തുക ജനുവരി 1 നും ജൂലൈ 1 നും അര്‍ദ്ധവാര്‍ഷികമായി നല്‍കും.
ഇ)പലിശ നിരക്ക് ഓരോ ആറ് മാസത്തിലും (ജനുവരി 1, ജൂലൈ 1 തീയതികളില്‍) അവലോകനം ചെയ്യുകയും പുനഃസജ്ജീകരിക്കുകയും ചെയ്യുന്നു.






