ഇന്ത്യൻ വ്യോമയാനരംഗത്തേക്ക് കൂടുതൽ കമ്പനികൾവളര്‍ച്ചയില്‍ ഇന്ത്യ ലോകത്തെ ഞെട്ടിക്കുമെന്ന് ഗോള്‍ഡ്മാന്‍ സാക്സ്വിദേശപഠനത്തിന് ഇന്ത്യൻ വിദ്യാർഥികൾ ഒഴുക്കിയത് 6.2 ലക്ഷം കോടിഒന്നര പതിറ്റാണ്ടിനിടെ കേരളം വളർന്നത് മൂന്നര മടങ്ങോളംപുതിയ വിപണികളിലേക്ക് കടന്നുകയറി ഇന്ത്യ

പണപ്പെരുപ്പത്തിലൂന്നിയ വളര്‍ച്ച റിസര്‍വ് ബാങ്ക് ആഗ്രഹിക്കുന്നില്ല: ആര്‍ബിഐ എംപിസി ബാഹ്യ അംഗം അഷിമ ഗോയല്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ കരുത്തുറ്റതാണെന്നും ശക്തമായ മാക്രോ ഇക്കണോമിക് വളര്‍ച്ച കേന്ദ്രബാങ്ക് പ്രതീക്ഷിക്കുന്നുവെന്നും റിസര്‍വ് ബാങ്ക് മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി) ബാഹ്യ അംഗം അഷിമ ഗോയല്‍. ഒരു അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. അതേസമയം ആഗോള മാന്ദ്യം, ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങള്‍, ക്രമരഹിതമായ കാലാവസ്ഥ എന്നിവയുള്‍പ്പെടെ വളര്‍ച്ചയുമായി ബന്ധപ്പെട്ട അപകടസാധ്യതകളെക്കുറിച്ച് റെഗുലേറ്റര്‍ ജാഗരൂകരാണ്.

റിസര്‍വ് ബാങ്ക് ആഗ്രഹിക്കുന്നത് സുസ്ഥിരമായ ഉയര്‍ന്ന വളര്‍ച്ചയാണെന്നും പണപ്പെരുപ്പം മൂലമുള്ള വളര്‍ച്ചയല്ലെന്നും അവര്‍ വ്യക്തമാക്കി.മികച്ച ആഭ്യന്തര ഡിമാന്റ്, ഔട്ട്‌സോഴ്‌സിംഗ് സേവനങ്ങളുടെ ആവശ്യകത, റെമിറ്റന്‍സ് എന്നിവയാണ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ താങ്ങിനിര്‍ത്തുന്ന ഘടകങ്ങള്‍. അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കുറയുന്നതും ഗുണം ചെയ്യും.

ക്രമരഹിതമായ കാലാവസ്ഥ ഉണ്ടായിരുന്നിട്ടും, റാബി വിള മികച്ചതാണെന്ന് ഗോയല്‍ പറഞ്ഞു.ഗ്രാമീണ വരുമാനം വര്‍ദ്ധിക്കുന്നു.കാര്‍ഷിക മേഖല, പുനരുജ്ജീവനത്തിലേക്കും വൈവിധ്യവല്‍ക്കരണത്തിലേക്കും നീങ്ങുന്നു.

അതേസമയം മണ്‍സൂണിനെ ചുറ്റിപ്പറ്റിയുള്ള അനിശ്ചിതത്വങ്ങള്‍ പരിഹരിക്കേണ്ടതുണ്ട്.കോര്‍ പണപ്പെരുപ്പം കുറഞ്ഞാല്‍ മാത്രമേ പണപ്പെരുപ്പം 4 ശതമാനമെന്ന ലക്ഷ്യത്തിലേ്ക്ക് അടുക്കുകയുള്ളൂവെന്നും ഗോയല്‍ ചൂണ്ടിക്കാട്ടി. കോര്‍പണപ്പെരുപ്പം 6 ശതമാനത്തില്‍ നിന്ന് 5 ശതമാനമായി കുറഞ്ഞത് ശുഭസൂചനയാണ്.

കൂടാതെ ഇന്‍പുട്ട് ചെലവ് കുറയുന്നത് ഉപഭോക്താക്കള്‍ക്ക് കൈമാറുന്നതോടെ പണപ്പെരുപ്പ ലക്ഷ്യം കൈവരിക്കാന്‍ സഹായിക്കും.അതേസമയം വിതരണ ശൃംഖല തടസങ്ങളുടെ പരിണത ഫലം വരും മാസങ്ങളിലും പ്രതീക്ഷിക്കാം.സേവന പണപ്പെരുപ്പം കുറഞ്ഞിട്ടുണ്ടെന്ന് ഗോയല്‍ പറയുന്നു.

സേവനങ്ങളിലെ ചെലവിന്റെ ഏറ്റവും ഉയര്‍ന്ന വിഹിതം വേതനമാണ്.കയറ്റുമതിയിലെ മാന്ദ്യം കാരണം ഐടി സേവനങ്ങളിലെ വേതന വളര്‍ച്ച മന്ദഗതിയിലാണ്. മൊത്തത്തിലുള്ള വേതന വളര്‍ച്ച ഉയര്‍ന്നതല്ല.

തൊഴില്‍ വിപണി ഇപ്പോഴും മന്ദഗതിയിലാണ്.

X
Top