ഇന്ത്യയുടെ ക്രൂഡ് ഓയിൽ ഇറക്കുമതി 13 മാസത്തിനിടെ ഏറ്റവും താഴ്ന്ന നിലയിൽആഗോള ക്രൂഡ് ഓയില്‍ വില ഉയരാതിരിക്കാൻ വേണ്ടിയാണ് ഇന്ത്യ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങിയതെന്ന് കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക വകുപ്പ് മന്ത്രിരണ്ട് മാസത്തിനുള്ളില്‍ ഇന്ത്യയില്‍ 48 ലക്ഷം വിവാഹങ്ങള്‍ നടക്കുമെന്ന് റിപ്പോർട്ട്; വിവാഹ സീസണില്‍ രാജ്യത്ത് പ്രതീക്ഷിക്കുന്നത് 6 ലക്ഷം കോടിരൂപയുടെ ബിസിനസ്കുതിച്ചുയർന്ന് ഇന്ത്യയിലെ ഇന്ധന ഉപഭോ​ഗംഇന്ത്യയെ ‘താരിഫ് കിംഗ്’ എന്ന് വിളിക്കുന്ന ട്രംപ് അധികാരത്തിലേറുമ്പോൾ വ്യാപാര ബന്ധത്തിന്റെ ഭാവിയെന്ത്?

ആപ്പുകൾ വഴി ഉപോഭോക്താക്കൾക്ക് വായ്പ: അഞ്ച് ബാങ്കിങ് ഇതര ധനസ്ഥാപനങ്ങളുടെ രജിസ്‌ട്രേഷൻ റദ്ദാക്കി ആർബിഐ

മുംബൈ: ആപ്പുകൾ വഴി ഉപോഭോക്താക്കൾക്ക് വായ്പകൾ നൽകിയിരുന്ന അഞ്ച് ബാങ്കിങ് ഇതര ധനസ്ഥാപനങ്ങളുടെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് റദ്ദാക്കി റിസർവ് ബാങ്ക്. ഡിജിറ്റലായി വായ്പാ പ്രവർത്തനങ്ങൾ നടത്തുന്നതിന്റെ ഭാഗമായി, മൂന്നാം കക്ഷിയെ ഉൾപ്പെടുത്തിയതിൽ ആർബിഐയുടെ മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിച്ചതാണ് ഈ നോൺ ബാങ്കിങ് ഫിനാൻഷ്യൽ കമ്പനികളുടെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് റദ്ദാക്കാനുള്ള മുഖ്യ കാരണം.
മൂന്നാം കക്ഷി ആപ്പുകൾ വഴിയുള്ള ഡിജിറ്റൽ വായ്പാ പ്രവർത്തനങ്ങള്‍ നടത്തുന്നവര്‍, വായ്പാ തുക തിരികെ ലഭിക്കാനായി അന്യായമായ മാർഗങ്ങൾ ഉപയോഗിക്കുകയും വലിയ പലിശ ഈടാക്കുകയും ചെയ്തതോടെയാണ് ആർബിഐ ഇത്തരത്തിലൊരു നടപടിയെടുത്തത്. ഇത് രണ്ടാം തവണയാണ് നോൺ ബാങ്കിങ് ഫിനാൻഷ്യൽ കമ്പനികൾക്കെതിരെ സെൻട്രൽ ബാങ്ക് ഇങ്ങനെയൊരു നടപടി എടുക്കുന്നത്.
കോവിഡ് -19 പകർച്ചവ്യാധി സമയത്ത് ഈ ധനകാര്യ സ്ഥാപങ്ങളുടെ മൊബൈൽ ആപ്പുകൾ വഴി ആവശ്യക്കാർക്ക് എളുപ്പത്തിൽ വായ്പകൾ നൽകിയിരുന്നു. എന്നാൽ വായ്പ ലഭിച്ചവർക്ക് പിന്നീട് കൃത്യസമയത്ത് തുക തിരിച്ചടയ്ക്കാൻ കഴിയാതെ വന്നു. വായ്പ തുക തിരിച്ചു കിട്ടാനായി ഈ എൻബിഎഫ്സികള്‍ കടുത്ത നടപടികൾ സ്വീകരിക്കാൻ ആരംഭിക്കുകയും ഇതിനെ തുടർന്ന് രാജ്യത്തുടനീളം ഒന്നിലധികം ആത്മഹത്യകൾ ഉണ്ടായെന്നുമാണ് ആരോപണം.
ഈ കമ്പനികൾ അമിത പലിശ ഈടാക്കുന്നുണ്ടെന്നും വായ്പ തുക തിരികെ ലഭിക്കാനായി ഉപഭോക്താക്കളെ അനാവശ്യമായി ഉപദ്രവിക്കുകയാണെന്നും ആർബിഐ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. ടെലികോം കമ്പനികൾ വാഗ്ദാനം ചെയ്യുന്ന വിലകുറഞ്ഞ മൊബൈൽ ഡാറ്റയുടെ സഹായത്തോടെ, ഇന്ത്യൻ സ്മാർട്ട്‌ഫോൺ ഉപയോക്താക്കളെ ലക്ഷ്യം വെക്കുകയായിരുന്നു ഈ ഡിജിറ്റൽ ലെൻഡിംഗ് പ്ലാറ്റ്‌ഫോമുകൾ. ഉപയോക്താക്കളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റവും ആർബിഐ പരാമർശിച്ചു.
യുഎംബി സെക്യൂരിറ്റീസ് ലിമിറ്റഡ്, അനശ്രീ ഫിൻവെസ്റ്റ് ലിമിറ്റഡ്, ഛദ്ദ ഫിനാൻസ് പ്രൈവറ്റ് ലിമിറ്റഡ്, അലക്‌സി ട്രാക്കോൺ പ്രൈവറ്റ് ലിമിറ്റഡ്, ജൂറിയ ഫിനാൻഷ്യൽ സർവീസസ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ ബാങ്കിതര വായ്പാ ദാതാക്കളുടെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് ആണ് ആർബിഐ റദ്ദാക്കിയത്. ഫെബ്രുവരിയിൽ ഇതേ കാരണത്താൽ പിസി ഫിനാൻഷ്യൽ സർവീസസ് പ്രൈവറ്റ് ലിമിറ്റഡിന്റെ രജിസ്ട്രേഷൻ ആർബിഐ റദ്ദാക്കിയിരുന്നു.
കർണ ലോൺ, മിസ്റ്റർ ക്യാഷ്, ഫ്‌ളൈക്യാഷ്, വൈഫൈ ക്യാഷ്, ബഡാബ്രോ, എറിടെക് പ്രൈവറ്റ് ലിമിറ്റഡ്, ഫിൻക്ലബ് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ്, മോമോ, ക്യാഷ് ഫിഷ്, ക്രെഡിപെ, റുപീലാൻഡ്, റുപ്പി മാസ്റ്റർ എന്നിങ്ങനെയുള്ള ആപ്പുകളാണ് ഈ നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനികൾ ഉപയോഗിച്ച് വന്നത്.

X
Top