റഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്താതെ ഇന്ത്യയ്ക്ക് തീരുവ ഇളവില്ല: ട്രംപ്ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍

സ്‌പോട്ട്മാര്‍ക്കറ്റില്‍ 7.4 ബില്യണ്‍ ഡോളര്‍ വാങ്ങി ആര്‍ബിഐ

ന്യൂഡല്‍ഹി: മെയ് മാസത്തില്‍ റിസര്‍വ് ബാങ്ക് വിദേശനാണ്യ കരുതല്‍ ശേഖരം വര്‍ദ്ധിപ്പിക്കുന്നത് തുടര്‍ന്നു.സെന്‍ട്രല്‍ ബാങ്ക് കറന്‍സി വിപണിയില്‍ 7.37 ബില്യണ്‍ ഡോളര്‍ വാങ്ങുകയായിരുന്നു.  മാത്രമല്ല ഡോളര്‍ വില്‍പന കേന്ദ്രബാങ്ക് നടത്തിയിട്ടില്ല.

ജൂലൈ 2023 ലെ ആര്‍ബിഐ ബുള്ളറ്റിനാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഏപ്രിലില്‍ ആര്‍ബിഐ സ്‌പോട്ട് മാര്‍ക്കറ്റില്‍ 7.7 ബില്യണ്‍ ഡോളര്‍ വാങ്ങിയിരുന്നു. രണ്ട് വര്‍ഷത്തെ ഉയര്‍ന്ന പ്രതിമാസ വാങ്ങലാണിത്.

 വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ 1.7 ബില്യണ്‍ ഡോളര്‍ ഇന്ത്യന്‍ ഓഹരികളും ബോണ്ടുകളും വാങ്ങിയിട്ടും യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം,മെയ് മാസത്തില്‍, 1.7 ശതമാനം ഇടിഞ്ഞു.റിസര്‍വ് ബാങ്കിന്റെ കുടിശ്ശികയുള്ള നെറ്റ് ഫോര്‍വേഡ്‌സ് ബുക്ക് മെയ് മാസത്തില്‍ 664 മില്യണ്‍ ഡോളര്‍ ഇടിഞ്ഞ് 19.27 ബില്യണ്‍ ഡോളറായി.  ഫോര്‍വേഡ്‌സ് ബുക്ക് 2023 സാമ്പത്തിക വര്‍ഷാവസാനം 23.6 ബില്യണ്‍ ഡോളറായിരുന്നു.

X
Top