
ന്യൂഡല്‍ഹി: ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ശക്തമായ പ്രതിരോധ ശേഷി പ്രകടമാക്കുന്നതായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ഒക്ടോബര്‍ ബുള്ളറ്റിന്‍. ആഭ്യന്തര ആവശ്യകതയാണ് സമ്പദ് വ്യവസ്ഥയെ മുന്നോട്ട് നയിക്കുന്നത്. ബാഹ്യ ആഘാതങ്ങള്‍ക്കിയിലും മാക്രോ ഇക്കണോമിക് അടിസ്ഥാനങ്ങള്‍ ഉറച്ചതായി.
ചില്ലറ പണപ്പെരുപ്പം 2017 ജൂണിന് ശേഷമുള്ള കുറഞ്ഞ നിരക്കായ 1.5 ശതമാനമാണ്. നഗര ആവശ്യകത വീണ്ടെടുക്കലിന്റെ ലക്ഷണങ്ങള്‍ കാണിച്ചു. യാത്രാ വാഹന വില്‍പ്പന ആറ് മാസത്തെ ഉയര്‍ന്ന വളര്‍ച്ചയും ഗ്രാമീണ ആവശ്യകത സുസ്ഥിരതയും പ്രകടമാക്കി. മറ്റ് വാഹന വില്‍പനയും വര്‍ദ്ധിച്ചിട്ടുണ്ട്. ഉത്പാദന മേഖലയും സേവന മേഖലയും വികസിച്ചു.
ഹ്രസ്വകാല സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്ന സൂചകങ്ങള്‍ മികച്ച പ്രകടനമാണ് നടത്തിയതെന്നും പ്രാഥമിക വിപണിയിലും കട വിഭാഗത്തിലുമുള്ള വിദേശ സ്ഥാപന നിക്ഷേപകരുടെ വിശ്വാസം ശക്തമായി തുടരുന്നുവെന്നും ആര്‍ബിഐ ചൂണ്ടിക്കാട്ടി. അതേസമയം ചരക്ക് വ്യാപാര കമ്മി 13 മാസത്തെ ഉയര്‍ന്ന നിരക്കായ 32.1 ബില്യണ്‍ ഡോളറിലാണുള്ളത്. ആഗോള ഡിമാന്റിലെ ഈ കുറവ് നികത്താന്‍ സര്‍ക്കാര്‍ നികുതി നയ മാറ്റങ്ങള്‍, അടിസ്ഥാന സൗകര്യ മെച്ചപ്പെടുത്തലുകള്‍, ബിസിനസ് നിയന്ത്രണങ്ങളില്‍ ഇളവ് എന്നിവ അവതരിപ്പിച്ചിട്ടുണ്ട്.
സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിന് ആവശ്യമെങ്കില്‍ ആര്‍ബിഐക്കും സര്‍ക്കാരിനും യഥാക്രമം പലിശ നിരക്ക് കുറയ്ക്കുകയോ സാമ്പത്തിക ചെലവ് വര്‍ദ്ധിപ്പിക്കുകയോ ചെയ്യാം.ബാഹ്യ കടം-ജിഡിപി അനുപാതം മെച്ചപ്പെട്ടതും വിദേശ പോര്‍ട്ട്ഫോളിയോ പ്രവാഹം ഒക്ടോബറില്‍ ശക്തിയാര്‍ജ്ജിച്ചതും ശുഭസൂചകങ്ങളാണ്.
അന്താരാഷ്ട്ര നാണ്യ നിധി ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാ അനുമാനം 6.6 ശതമാനമായി പരിഷ്‌ക്കരിച്ച കാര്യം ആര്‍ബിഐ ചൂണ്ടിക്കാട്ടി.നേരത്തെയുള്ള പ്രവചനത്തില്‍ നിന്നും 20 ബേസിസ് പോയിന്റ് കൂടുതലാണിത്. യുഎസ് തീരുവ ഉയര്‍ത്തുന്ന നഷ്ട സാധ്യതകള്‍ ഐഎംഎഫ് ഓര്‍മ്മിച്ചു.ഇന്ത്യയുടെ സാമ്പത്തിക സ്ഥിതിയില്‍ ആര്‍ബിഐ ജാഗ്രതയുള്ള ശുഭാപ്തി വിശ്വാസം പ്രകടിപ്പിക്കുന്നു.
ആഗോള സാഹചര്യം അനിശ്ചിതത്വം സൃഷ്ടിക്കുമ്പോഴും ആഭ്യന്തര ആവശ്യകതയും കുറഞ്ഞ പണപ്പെരുപ്പവും സ്ഥിരതയുള്ള സാമ്പത്തിക സൂചകങ്ങളും രാജ്യം ശരിയായ പാതയിലാണെന്ന് തെളിയിക്കുന്നു. വര്‍ദ്ധിച്ച ഉപഭോഗവുംപ്രധാന മേഖലകളിലെ വികാസവും വഴി ബാഹ്യ ആഘാതങ്ങളെ ചെറുക്കാന്‍ രാജ്യത്തിനാകും.