
മുംബൈ: കൈസാദ് ബറൂച്ചയെ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടറായും ഭാവേഷ് സവേരിയെ എക്സിക്യൂട്ടീവ് ഡയറക്ടറായും നിയമിക്കുന്നതിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അംഗീകാരം നല്‍കിയതായി എച്ച്ഡിഎഫ്സി ബാങ്ക് വ്യാഴാഴ്ച അറിയിച്ചു. 2023 ഏപ്രില്‍ 19 മുതല്‍ പ്രാബല്യത്തില്‍ വരുന്ന രീതിയില്‍ 3 വര്‍ഷത്തേക്കാണ് നിയമനം.
ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡിന്റെ ശുപാര്‍ശ പ്രകാരമാണ് അനുമതി. നിയമനങ്ങള്‍ പ്രാബല്യത്തില്‍ വരുത്തുന്നതിനായി യഥാസമയം ഡയറക്ടര്‍ ബോര്‍ഡ് യോഗം ചേരും. 1995 മുതല്‍ ബാങ്കിന്റെ എക്‌സിക്യുട്ടീവ് ഡയറക്ടറായി പ്രവര്‍ത്തിക്കുകയാണ് ബറൂച്ച.
സാവേരി, ഓപ്പറേഷന്‍സ്, ക്യാഷ് മാനേജ്മെന്റ്, എടിഎം ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ ഗ്രൂപ്പ് തലവനായിരുന്നു. 1998 മുതല്‍ അദ്ദേഹം ബാങ്കിന്റെ ഭാഗമാണ്.