നിക്ഷയ് മിത്രയുമായി കൈകോർത്ത് യുഎസ്ടിസുരക്ഷിതവും വിശ്വസനീയവുമായ എഐ ചർച്ച ചെയ്ത് ഇന്ത്യ എഐ ഇംപാക്ട് സമ്മിറ്റ്സംരംഭകർക്ക് വഴികാണിക്കാൻ ടൈകോൺ കേരളവിമാനക്കമ്പനികളുടെ നഷ്ടം ഇക്കുറി ഇരട്ടിയാകുമെന്ന് റിപ്പോർട്ട്ഡിജിറ്റല്‍ സ്വര്‍ണത്തിന് സുരക്ഷ ഉറപ്പാക്കാന്‍ സെബിയെ സമീപിച്ച് കമ്പനികള്‍

യുപിഐ-സിബിസിഡി പരസ്പര പ്രവര്‍ത്തക്ഷമത വര്‍ദ്ധിപ്പിക്കാന്‍ ആര്‍ബിഐ

ന്യൂഡല്‍ഹി: യൂണിഫൈഡ് പേയ്മന്റ് ഇന്റര്‍ഫേസ് (യുപിഐ) ഉപയോഗിച്ച് ഡിജിറ്റല്‍ കറന്‍സിയുടെ (സിബിസിഡി) പ്രവര്‍ത്തനക്ഷമത വര്‍ദ്ധിപ്പിക്കാന്‍ റിസര്‍വ ്ബാങ്ക് ശ്രമിക്കുന്നു. യുപിഐ ക്യുആര്‍ കോഡുപയോഗിച്ച് സിബിസിഡി വഴി പെയ്മന്റ് സാധ്യമാക്കാനാണ് നീക്കം. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ഡെപ്യൂട്ടി ഗവര്‍ണര്‍ ടി റാബി ശങ്കര്‍ ഇക്കാര്യം സ്ഥിരീകരിച്ചു.

“സിബിസിഡി-യുപിഐ പരസ്പര പ്രവര്‍ത്തനക്ഷമതയാണ് ലക്ഷ്യം വയ്ക്കുന്നത്. ഉദാഹരണത്തിന് എനിക്കും വ്യാപാരിക്കും ഒരു സിബിഡിസി ഉണ്ടെങ്കില്‍ യുപിഐക്യുആര്‍ വഴി പെയ്മന്റ് നടത്താനാകും. തുക നേരെ വ്യാപാരിയുടെ ബാങ്കിലേയ്ക്കാണ് പോകുക.,” ഡെപ്യൂട്ടി ഗവര്‍ണര്‍ വിശദീകരിച്ചു.

ഏകദേശം 9 ബാങ്കുകളില്‍ സംവിധാനം സ്ഥാപിച്ചതായും 3-4 ബാങ്കുകളില്‍ സംവിധാനം പരീക്ഷണ ഘട്ടത്തിലാണെന്നും റാബി ശങ്കര്‍ പറയുന്നു. യുപിഐയെ പോലെ സിബിസിഡി വലിയ തോതില്‍ പ്രചരിപ്പിക്കാന്‍ കേന്ദ്രബാങ്ക് ആഗ്രഹിക്കുന്നില്ല. സിബിസിഡി പണമാണ് എന്നതാണ് കാരണം.

അതേസമയം യുപിഐ പോലുള്ളവ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ മാത്രമാണ്. കഴിഞ്ഞവര്‍ഷമാണ് സിബിസിഡി പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കി തുടങ്ങിയത്. ഇതോടെ കേന്ദ്ര ഡിജിറ്റല്‍ കറന്‍സികളുള്ള ചൈന, ദക്ഷിണ കൊറിയ എന്നിവയുള്‍പ്പടെയുള്ള 17 രാജ്യങ്ങളില്‍ ഇന്ത്യയും ചേര്‍ന്നു.

X
Top