ടോള്‍ വരുമാനം 2027 ഓടെ 1.40 ലക്ഷം കോടിയാകുമെന്ന് നിതിൻ ഗഡ്കരിപൊതുമേഖല ബാങ്കുകളിലെ ഓഹരി വില്‍പന: ഉപദേഷ്ടാക്കളെ നിയമിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍ഇന്ത്യയുടെ മൊത്തം മൂല്യം 9.82 ലക്ഷം കോടി ഡോളറാകുംനിക്ഷേപ ഉടമ്പടി: ഒരു ഡസന്‍ രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ചയില്‍സാമ്പത്തിക സമത്വത്തില്‍ ഇന്ത്യ മെച്ചപ്പെടുന്നതായി ലോകബാങ്ക് റിപ്പോര്‍ട്ട്

ആര്‍ബിഐ 50 ബേസിസ് പോയിന്റ് നിരക്ക് വര്‍ധിപ്പിക്കുമെന്ന് റോയിട്ടേഴ്‌സ് പോള്‍

ന്യൂയോര്‍ക്ക്: പലിശ നിരക്ക് 50 ബേസിസ് പോയിന്റ് വര്‍ധിപ്പിക്കാന്‍ അടുത്തയാഴ്ച നടക്കുന്ന ധനനയ യോഗത്തില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ തീരുമാനിക്കുമെന്ന് റോയിട്ടേഴ്‌സ് പോള്‍. പോളില്‍ പങ്കെടുത്ത ഭൂരിഭാഗം സാമ്പത്തിക വിദഗ്ധരും 50 ബേസിസ് പോയിന്റ് പ്രതീക്ഷിക്കുമ്പോള്‍ കുറച്ചുപേര്‍ മാത്രമാണ് 35 ശതമാനം വര്‍ദ്ധനവിനോടൊപ്പമുള്ളത്. ആര്‍ബിഐ നിരക്കുയര്‍ത്തുമെന്ന് പോളില്‍ പങ്കെടുത്ത മുഴുവന്‍ പേരും അഭിപ്രായപ്പെട്ടു.

എന്നാല്‍ വര്‍ധന എത്രമാത്രമാകും എന്ന കാര്യത്തിലാണ് സംശയം. പണപ്പെരുപ്പം ഏഴ് ശതമാനമായി ഉയരുകയും രൂപയുടെ മൂല്യം ഇടിയുകയും ചെയ്യുന്ന സാഹചര്യത്തില്‍ 50 ബേസിസ് പോയിന്റ് വര്‍ധനവുണ്ടാകുമെന്ന് 26 പേര്‍ പറയുന്നു. 20 പേര്‍ 35 ബേസിസ് പോയിന്റിനായി നിലകൊണ്ടപ്പോള്‍ 5 പേര്‍ 20-30 ബേസിസ് പോയിന്റ് വര്‍ധനവാണ് പ്രതീക്ഷിക്കുന്നത്.

മൊത്തം 51 സാമ്പത്തിക വിദഗ്ധരാണ് സര്‍വേയില്‍ പങ്കെടുത്തത്. ആര്‍ബിഐ മൃദു സമീപനമാണ് സ്വീകരിക്കുന്നതെന്ന് വോട്ടെടുപ്പ് അഭിപ്രായപ്പെട്ടപ്പോള്‍ നിരക്ക് വര്‍ധന എത്രകാലം വരെഎന്ന കാര്യത്തില്‍ സമവായമില്ല. 2023 അവസാനത്തോടെ ഓരോ പാദത്തിലും റിപ്പോ നിരക്ക് 6 ശതമാനമാകുമെന്നാണ് വ്യക്തഗത നിരീക്ഷണം.

മോണിറ്ററി പോളിസി കമ്മിറ്റി മീറ്റിംഗില്‍ മാന്ദ്യം ഒരു പ്രധാന അജണ്ടയാകുമെന്ന് 23 വിശകലന വിദഗ്ധര്‍ പറഞ്ഞു. രണ്ട് വര്‍ഷങ്ങളില്‍ ശരാശരി 6.2 ശതമാനവും 6.5 ശതമാനവുമാണ് വളര്‍ച്ച പ്രതീക്ഷിക്കുന്നത്. മൂന്ന് വ്യത്യസ്ത നീക്കങ്ങളിലൂടെ, 140 ബേസിസ് പോയിന്റ് നിരക്ക് വര്‍ദ്ധന വരുത്താന്‍ മെയ് മുതല്‍ ആര്‍ബിഐയ്ക്കായിരുന്നു.

അവയിലൊന്ന് ഷെഡ്യൂള്‍ ചെയ്യാത്തതാണ്. നിലവില്‍ 5.40% ആണ് റിപ്പോനിരക്ക്.

X
Top