ഹോർമുസ് അടച്ചത് യുഎസ്, ഇസ്രയേൽ, യൂറോപ്യൻ രാജ്യങ്ങൾ എന്നിവയ്ക്കു മാത്രമെന്ന് ഇറാൻഇന്ധനവില, രൂപയുടെ മൂല്യശോഷണം: ഇന്ത്യൻ വ്യോമയാനമേഖല കടുത്ത പ്രതിസന്ധിയിൽഡിഎ കുടിശ്ശിക എട്ടു ഗഡുക്കളായി പിഎഫിലേക്ക്മൂലധന നിക്ഷേപങ്ങള്‍ക്കുള്ള കേന്ദ്ര സഹായ പദ്ധതി: കേരളത്തിന് 360 കോടി രൂപ അനുവദിച്ചുബുള്ളറ്റ് ട്രെയിന്‍ പദ്ധതി: റെയില്‍വേ 90,000 കോടിയുടെ അധികച്ചെലവ് ഏറ്റെടുക്കും

രസ്ന സ്ഥാപകൻ അരീസ് ഖമ്പട്ട അന്തരിച്ചു

അഹമ്മദാബാദ്: രസ്നയുടെ നിറമുള്ള ലോകത്തുനിന്നു സ്ഥാപകചെയർമാനും പ്രമുഖ പാഴ്സി വ്യവസായിയുമായ അരീസ് ഖമ്പട്ട (85) വിടവാങ്ങി. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം.

ഇന്ത്യയിലെ മധുരപാനീയ വിപണിയിൽ ‘ഐ ലവ് യൂ രസ്ന’ എന്ന പരസ്യവുമായി 1970കളിൽ രസ്ന സ്നേഹം തുളുമ്പിയെഴുതിയ വിജയഗാഥ അരീസിന്റെ നേതൃപാടവത്തിലായിരുന്നു.

1980 കളിലെ കുട്ടികൾക്കു മറക്കാൻ കഴിയാത്ത ബ്രാൻഡാണു രസ്ന. ടെലിവിഷൻ പരസ്യങ്ങളിൽ വാത്സല്യം തുളുമ്പുന്ന പെൺകുട്ടിയെ കൊണ്ടുവന്ന് അതു ഹിറ്റാക്കിയത് അരീസിന്റെ ദീർഘവീക്ഷണമായിരുന്നു.

രസ്ന, അമുൽ, നിർമ എന്നീ മൂന്നു പ്രശസ്ത ബ്രാൻഡുകളും അഹമ്മദാബാദിൽ നിന്ന് പെൺകുട്ടികളെ ബ്രാൻഡ് അംബാസഡറാക്കി വിജയം നേടിയെന്നതും കൗതുകകരം.

സോഫ്റ്റ് ഡ്രിങ്ക്സ് വലിയ വിലയിൽ വിൽപന നടത്തിയിരുന്ന കാലത്ത് മധ്യവർഗത്തിന് താങ്ങാവുന്ന വിലയ്ക്ക് രസ്നയുടെ രസക്കൂട്ടുകൾ വിപണിയിലെത്തി. 5 രൂപയുടെ രസ്ന കോൺസൻട്രേറ്റ് വാങ്ങിയാൽ 35 ഗ്ലാസ് പാനീയം എന്നത് വലിയ ആകർഷണമായി.

ലിംകയും തംസപ്പും നിറഞ്ഞുനിന്ന ഇന്ത്യൻ വിപണിയിൽ രസ്ന സാധാരണക്കാരന്റെ പാനീയമായി. 1990കളുടെ തുടക്കം വരെ രസ്ന വിപണിയിൽ മുന്നിലായിരുന്നു.

9 പ്ലാന്റുകളിലാണ് രസ്ന നിർമിച്ചിരുന്നത്. രാജ്യമെമ്പാടുമായി 26 ഡിപ്പോകൾ വഴിയായിരുന്നു വിപണനം. 60 രാജ്യങ്ങളിൽ രസ്ന മാർക്കറ്റ് ചെയ്തു.

1998ൽ അരീസ് ഖമ്പട്ട കമ്പനിയുടെ ചെയർമാൻ സ്ഥാനം മകൻ പിറൂസിനു കൈമാറിയിരുന്നു. അഹമ്മദാബാദിലെ പാഴ്സി സമൂഹത്തിന്റെ മുൻ അധ്യക്ഷനായിരുന്നു അരീസ് ഖമ്പട്ട.

X
Top