സാമ്പത്തിക സർവെയുടെ വിശദാംശങ്ങൾഇന്ത്യ 7.2% വരെ വളരുമെന്ന് കേന്ദ്ര സാമ്പത്തിക സർവേകേരള ബജറ്റ് 2026: സർക്കാരിന്റെ വരവ് – ചെലവ് പ്രതീക്ഷകൾ ഇങ്ങനെകേരളാ ബജറ്റ്: പിന്നാക്കക്ഷേമത്തിന് 200 കോടി; ന്യൂനപക്ഷ വിദ്യാർഥികൾക്ക് വിദേശത്ത് പഠിക്കാൻ സ്‌കോളർഷിപ്പ്തിരഞ്ഞെടുപ്പിന്‍റെ പടിവാതിൽക്കൽ രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ്; സ്ത്രീ-വയോജന ക്ഷേമം, ഡിഎ കുടിശ്ശിക തുടങ്ങി വികസന വരെ നീളുന്ന പ്രഖ്യാപനങ്ങൾ

നിഫ്റ്റി50: 24950 ന് താഴെ ചാഞ്ചാട്ടം തുടരുമെന്ന് അനലിസ്റ്റുകള്‍

മുംബൈ: മൂന്നുദിവസത്തെ ഇടിവിന് അന്ത്യം കുറിച്ച് ഇന്ത്യന്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ ചൊവ്വാഴ്ച ഉയര്‍ന്നു. മൂല്യാധിഷ്ഠിത വാങ്ങലാണ് വിപണിയെ ഉയര്‍ത്തിയത്.

സെന്‍സെക്സ് 446.93 പോയിന്റ് അഥവാ 0.55 ശതമാനം ഉയര്‍ന്ന് 81337.95 ലെവലിലും നിഫ്റ്റി 140.20 പോയിന്റ് അഥവാ 0.57 ശതമാനം ഉയര്‍ന്ന് 24812.10 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു.

തുടര്‍ച്ചയായ മൂന്നാം സെഷനിലും ഉയര്‍ന്നതും താഴ്ന്നതുമായ വിലകളുടെ രൂപീകരണം പ്രകടമായിരുന്നുവെന്ന് അനലിസ്റ്റുകള്‍ നിരീക്ഷിക്കുന്നു. മാത്രമല്ല, നിഫ്റ്റി 50 ദിവസ ഇഎംഎ ആയ 24950 ന് താഴെയായി തുടരുകയാണ്. അതുകൊണ്ടുതന്നെ ചാഞ്ചാട്ടം തുടരും.

24700-24600 ആയിരിക്കും പ്രധാന സപ്പോര്‍ട്ട്. 24950 മറികടക്കുന്ന പക്ഷം സൂചിക സ്ഥിരത കൈവരിക്കുകയും 25,100 ലക്ഷ്യം വയ്ക്കുകയും ചെയ്യും.

പ്രധാന റെസിസ്റ്റന്‍സ്, സപ്പോര്‍ട്ട് ലെവലുകള്‍
നിഫ്റ്റി50
റെസിസ്റ്റന്‍സ്: 24,851-24,909-25,004
സപ്പോര്‍ട്ട്: 24,661-24,602- 24,507

ബാങ്ക് നിഫ്റ്റി
റെസിസ്റ്റന്‍സ്: 56,294-56,401-56,574
സപ്പോര്‍ട്ട്: 55,947-55,840-55,667

ഇന്ത്യ വിഐഎക്‌സ്
അസ്ഥിരതയളക്കുന്ന ഇന്ത്യ വിഐഎക്‌സ് 4.46 ശതമാനം ഇടിഞ്ഞ് 11.53 നിരക്കിലെത്തി. ഇത് ബുള്ളുകള്‍ക്ക് ആത്മവിശ്വാസം നല്‍കുന്നു.

നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
എച്ച്‌സിഎല്‍
അംബുജ സിമന്റ്
ബ്രിട്ടാനിയ
ടിസിഎസ്
ഗോദ്‌റേജ് കണ്‍സ്യൂമര്‍
ആക്‌സിസ് ബാങ്ക്
ഇന്‍ഫോസിസ്
മാരിക്കോ
മഹീന്ദ്ര ആന്റ് മഹീന്ദ്ര ഫിനാന്‍ഷ്യല്‍ സര്‍വീസ്
കമ്മിന്‌സ് ഇന്ത്യ

X
Top