
പൂർണമായും കറുത്ത നിറത്തിലുള്ള ഫിനിഷുകളോടെ റേഞ്ച് റോവർ എസ്‌വി ബ്ലാക്ക് പുറത്തിറങ്ങുന്നു. മുൻനിര സെൻസറി ഓഡിയോയും പുതിയ ഡിസൈൻ വിശദാംശങ്ങളും അവതരിപ്പിക്കുന്ന മോഡൽ ഹാപ്റ്റിക് ഫ്ലോർ, പുതുമയുള്ള എക്സ്റ്റീരിയർ-ഇന്റീരിയർ, വെൽനസ് സാങ്കേതികവിദ്യകൾ തുടങ്ങിയ ഫീച്ചറുകളും ഉൾപ്പെടുത്തിയിരിക്കുന്നു. എസ്‌വി ബ്ലാക്ക് വർഷാവസാനം ബുക്കിംഗിനായി ലഭ്യമാണ്.
ആദ്യമായി, റേഞ്ച് റോവർ എസ്‌വി ശ്രേണിയിലുടനീളം ബോഡി, സോൾ സീറ്റുകൾ സ്റ്റാൻഡേർഡായി വാഗ്ദാനം ചെയ്യുന്നുവെന്ന പ്രത്യേകത ഈ മോഡലിനുണ്ട്. വാഹനത്തിന്റെ മുന്നിലും പിന്നിലും ബോഡി ആൻഡ് സോൾ സീറ്റ് (ബാസ്) സാങ്കേതികവിദ്യയുമായി സംയോജിപ്പിക്കുക വഴി യാത്രക്കാർക്ക് ആറ് വെൽനസ് പ്രോഗ്രാമുകളും സംഗീതവും ആസ്വദിക്കാനാകും.
സെൻസറി ഫ്ലോർ ആർആർ മെറിഡിയൻ സിഗ്നേച്ചർ സറൗണ്ട് സിസ്റ്റവുമായും എഐ ഒപ്റ്റിമൈസിംഗ് സോഫ്റ്റ്‌വെയർ ഉപയോഗിച്ചുള്ള ഹാപ്റ്റിക് സീറ്റ് സാങ്കേതികവിദ്യയുമായും യോജിപ്പിച്ച് തറയിൽ കൃത്യമായി സിൻക്രൊണൈസ് ചെയ്ത് പൾസേഷനുകൾ സൃഷ്ടിക്കുക വഴി യാത്രക്കാർക്ക് വ്യത്യസ്തമായ അനുഭവം നേടാനാകുമെന്ന് കമ്പനി പറയുന്നു.
ഈ വർഷം അവസാനത്തോടെ റേഞ്ച് റോവർ തങ്ങളുടെ ശ്രേണിയിൽ ആദ്യമായി പിറെല്ലി പി സീറോ ടയറുകൾ പുറത്തിറക്കും. ഉയർന്ന പ്രകടനം, ഈട്, സുരക്ഷ എന്നിവ സംയോജിപ്പിച്ചിരിക്കുന്ന പ്രത്യേകം വികസിപ്പിച്ചെടുത്ത ഈ ടയറുകളിൽ 70 ശതമാനത്തിലധികം ജൈവാധിഷ്ഠിതവും പുനരുപയോഗിച്ചതുമായ വസ്തുക്കളാണ് അടങ്ങിയിരിക്കുന്നത്.
ഗ്ലോസ് ബ്ലാക്ക് ഫിനിഷുള്ള 23 ഇഞ്ച് അലോയ് വീലുകളാണ് റേഞ്ച് റോവർ എസ്‌വി ബ്ലാക്കിനുള്ളതെന്നെന്നും കമ്പനി വ്യക്തമാക്കി.